മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്

23:21, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('== വർക്ക്എക്സ്പീരിയൻസ് ക്ലബ് == സ്‌കൂളുകളിൽ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർക്ക്എക്സ്പീരിയൻസ് ക്ലബ്

സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .ആദ്യ കാലങ്ങളിൽ തയ്യലിനായിരുന്നു പ്രാധാന്യം 1980 കാലഘട്ടമായപ്പോൾ കരകൗശല വസ്തു നിർമ്മാണം ക്ലേ മോഡലിംഗ് ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പവനിര്മാണം ,പപ്പറ്ററി നിർമ്മാണം പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ച് തുടങ്ങി .ഫാബ്രിക് പെയിന്റിംഗ് ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .റോസമ്മ ടീച്ചറിന്റെ കാലഘട്ടത്തിൽ സംസ്ഥാന തലത്തി ക്ലബ്ബ് അംഗങ്ങൾ തിളങ്ങായ് നിന്നു .പിന്നീട് സി.യിവറ്റ് ,സി .ജയഭാരതി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കപ്പെട്ടു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ...ബൊക്കെ കൽ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി . സ്ക്കൂൾ തലത്തിൽ മുപ്പത് ഇനങ്ങൾ മത്സരങ്ങൾ പ്രവർത്തിപരിചയ ക്ലബ്ബിന്റ ഭാഗമായി നടത്താറുണ്ട് . സബ്ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ഹൈസ്ക്കൂൾ, യു,പി.വിഭാഗങ്ങളി‍ൽ ഓവറോൾ ലഭിച്ചു പോരുന്നു . ജില്ലാതലത്തിൽ നടത്തിയ മൽസരങ്ങളിൽ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുന്നു സംസ്ഥാന തലത്തിൽ ബെഡ് വർക്ക് പാവ നിർമ്മാണം കുട്ടിയുടുപ്പ് നിർമ്മാണം എന്നീ ഇനങ്ങളിൽ മിക്ക വർഷവും സമ്മാനം നേടാറുണ്ട് .