സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ഗണിത ക്ലബ്ബ്-17
മാത് സ് ക്ലബ്ബ് 2018 ഈ അധ്യായന വർഷത്തിലെ മാത്സ് ക്ലബ്ബ് ഉൽഘാടനം ക്ലബ്ബ് കൺവീനർ ശ്രി.പീറ്റർ സാബു സാറിന്റെ നേതൃത്വത്തിൽ ജൂലൈ ആറാം തീയ്യതി ഗണിതാധ്യാപകരായ ശ്രീമതി മിനി കെ ജോസഫ് ,ശ്രീമതി മേരി ഷീന ജോസഫ്, ശ്രീമതി മേരി ഷീബ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയങ്കണത്തിൽ നടത്തി. ഗണിത ക്ലബ് ഉൽഘാടന കർമ്മം നിർവ്വഹിച്ച പ്രഥമാധ്യാപകൻ ശ്രീ. ഇ . വി. ജോൺ ജൂഡ് സാർ നിത്യജീവിതത്തിലും മറ്റു ശാസ്ത്ര വിഷയങ്ങളിലും ഗണിതത്തിനുള്ള പ്രസക്തി വിദ്യാർത്ഥികളോട് പങ്കുവെച്ചു. തുടർന്ന് ഈ അധ്യായന വർഷം നടത്തേണ്ടുന്ന പ്രവർത്തനങ്ങളുടെ രൂപീകരണം, ക്രമീകരണങ്ങൾ, ആസൂത്രണം എന്നിവയെപ്പറ്റി പൊതുചർച്ച നടത്തുകയും ഏകീകരിക്കുകയും ചെയ്തു കൊണ്ട് യോഗം അവസാനിച്ചു.