ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പിടിഎ മീറ്റിങ്ങുകൾ

22:50, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ) (ChinganalloorLPS എന്ന ഉപയോക്താവ് ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ പിടിഎ മീറ്റിങ്ങുകൾ എന്ന താൾ [[ചിങ്ങനല്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പിടിഎ രണ്ട് വിഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു: 1] എക്സിക്ക്യൂൂട്ടീവ് പി.ടി.എ; 2] ജനറൽ പി.ടി.എ. രണ്ടിനും മീറ്റിങുകൾ നടത്തുന്നു. എക്സിക്ക്യൂട്ടീവ് പി.ടി.എ മീറ്റിങ് ഒരു അദ്ധ്യയന വർഷത്തിൽ എല്ലാ മാസത്തിലും നിർബന്ധമായി നടക്കുന്നു. എല്ലാ മീറ്റിങുകളിലും അംഗങ്ങൾ താത്പര്യത്തോടെ പങ്കെടുക്കുന്നു. സ്കൂളിൻ്റെ എല്ലാ വിധമായ വികസനവും ലക്ഷ്യമാക്കിക്കൊണ്ടുള്ള തീരുമാനങ്ങൾ എടുക്കുന്ന വേദിയാണ് എല്ലാ എക്സിക്ക്യൂട്ടീവ് മീറ്റിങുകളും. സ്വയം വിമർശനത്തിൻ്റെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി ഓരോ എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങുകളിലും കഴിഞ്ഞ മീറ്റിങുകളിലെ തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതിയുടെ അവലോകനം നടത്തി സ്വയം വിലയിരുത്തലുകളും തിരുത്തലുകളും നടത്തുന്നതിലൂടെ ക്രിയാത്മകമായ ഒരു സംഘടനയായി മാറാൻ കഴിഞ്ഞിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ അടിയന്തിര മീറ്റിങുകളും നടത്തപ്പെടുന്നു. ഇത് കൂടാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് മുഖേന ചർച്ചകൾ നടത്തുന്നു. ജനറൽ പിടിഎ നിർബന്ധമായും ഒരു അദ്ധ്യയന വർഷത്തിൽ മൂന്ന് മീറ്റിങുകൾ നടത്തുന്നു. ഇതിൽ എക്സിക്ക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അംഗങ്ങൾ വിലയിരുത്തുന്നു. ഇതു കൂടാതെ പിടിഎയുടെ ചെലവുകൾ പരിശോധിക്കാൻ രണ്ട് ഓഡിറ്റർമാരെ ജനറൽ പിടിഎയിൽ നിന്നും തിരഞ്ഞെടുക്കുന്നു.