എ.എൽ.പി.എസ്.കയിലിയാട്/History

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALP SCHOOL KAYILIAD (സംവാദം | സംഭാവനകൾ) ('1925ൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായരുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1925ൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എൽ. പി സ്ക്കൂൾ . ആരംഭത്തിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണൻ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരൻ നായർ 1947ൽ സ്ക്കൂളിൻറെ മാനേജറായി.1951ൽ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണൻ നായർ സ്ക്കൂൾ വാങ്ങുകയും അന്നുമുതൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയിൽ പ്രവർത്തിക്കുകയും ചെയ്തു.1987ൽ അദ്ദേഹത്തിൻറെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചർ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകൻ വേണുഗോപാലൻ മാസ്റ്റർ മാനേജറായിതുടരുന്നു .

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്/History&oldid=478817" എന്ന താളിൽനിന്ന് ശേഖരിച്ചത്