ജി എച്ച് എസ്സ് ശ്രീപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathukkutty (സംവാദം | സംഭാവനകൾ)
ജി എച്ച് എസ്സ് ശ്രീപുരം
വിലാസം
മണക്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Mathukkutty




തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം. 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.

ചരിത്രം

1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്. നാലാം തരം പാസായവര്‍ 12 കിലോമീററര്‍ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടര്‍വിദ്യാഭ്യാസം നടത്തിയിരുന്നത്.വെല്‍ഫയര്‍ കമ്മററിയുടെ കഠിനപരിശ്രമത്താല്‍ 1970ല്‍ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഏഴാം തരം പാസായവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി വെല്‍ഫയര്‍ കമ്മററി പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി 1974ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. രണ്ട് സെമി പെര്‍മനെന്റ് കെട്ടിടങ്ങളും ഒരു പെര്‍മനെന്റ് കെട്ടിടവും നാട്ടുകാര്‍ നിര്‍മ്മിച്ചതായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നല്‍കുകയും 957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ വര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.22435" lon="75.506887" zoom="16" width="350" height="350" scale="yes" overview="yes" controls="none"> 11.071469, 76.077017, MMET HS Melmuri 12.222914, 75.506831 ghss sreepuram </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_ശ്രീപുരം&oldid=46930" എന്ന താളിൽനിന്ന് ശേഖരിച്ചത്