ജി എച്ച് എസ് എസ് പടിയൂർ/കാർഷിക ക്ലബ്
2017-18 വർഷത്തെ കാർഷിക ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തി. പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചു. കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായകമായി. കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഷഹന രാജീവ് തൈ നട്ടുകൊണ്ട് നിർവഹിച്ചു. കാർഷികോപകരണങ്ങൾ, പച്ചക്കറി തൈകൾ, വളം എന്നിവ വാങ്ങി. വഴുതന, വെണ്ട, മുളക്, കാബേജ്, പയർ മുതലായവ നട്ടുവളർത്തി. പൂർണ്ണമായും ജൈവകൃഷിയാണ് നടത്തിയത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ചുമതലകൾ നൽകി.
-
അടുക്കളത്തോട്ടം -തൈ നടൽ
-
പരിപാലനം
-
തഴച്ചു വളരട്ടെ...
-
വിളവെടുപ്പ്
-
ഉച്ചഭക്ഷണത്തിനായി...
-
തോരൻ റെഡി!
-
കേമൻ മത്തൻ!