കായിക നേട്ടങ്ങൾ
ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു
സംസ്ഥാന സുബ്രതോമുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മികവ് തെളിയിച്ച ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടി മത്സരിക്കുവാൻ ഒരുങ്ങുന്നു.എല്ലാ വർഷവും സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വർഷം പെൺകുട്ടികളേയും ഉൾപ്പെടുത്തിയത്.20 പെൺകുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേർപ്പെടുന്നത്.38 ആൺകുട്ടികളും പരിശീലനത്തിൽ പങ്കെടുക്കുന്നു.ഒരു വർഷം കൊണ്ട് പെൺകുട്ടികൾ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോൾ താരം സുബിത പൂവട്ട,രമേശൻ കിഴക്കൂൽ,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ഉദിനൂർ ഹൈസ്കൂളിന്റെ ഫുട്‌ബോൾ മികവിന് പുത്തനുണർവ്വായി പെൺകുട്ടികൾ ഒരുങ്ങുന്നു
പെൺകുട്ടികൾക്ക് തെയ് കോണ്ടോ പരിശീലനം
സ്വയം പ്രതിരോധത്തിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ തെയ് കോണ്ടോ പരിശീലനം ആരംഭിച്ചു.ഒമ്പതാം തരത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനത്തിൽ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഹെഡ്മാസ്റ്റർ ശശിധരൻ അടിയോടി ഉത്ഘാടനം ചെയ്തു.ജില്ലാ തെയ് കോണ്ടോ അസോസിയേഷൻ സെക്രട്ടറി എം ഷാജി,പി പി അശോകൻ എന്നിവർ നേതൃത്വം നല്കുന്നു
ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ കാസർഗോഡ് ജില്ല റണ്ണറപ്
പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലിൽ 2 ഗോളുകൾക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിമിൽ ക്യാപ്റ്റൻ അശ്വിൻ ആർ ചന്ദ്രൻ ഉൾപ്പെടെ 9 പേർ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.ടൂർണമെന്റിൽ മികച്ച ഗോൾകിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാർത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാൻ നിസാർ,വി വി ആകാശ്,കെ പി ജിതിൻ കുമാർ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഉദിനുർ സ്കുളിലെ മറ്റ് വിദ്യാർത്ഥികൾ.9 പേരും സ്കൂളിൽ നടപ്പിലാക്കിവരുന്ന ഡേ ബോർഡിംഗ് സ്കിമിൽ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വർഷത്ത സംസ്ഥാന സുബ്രതോ മുഖർജി ഫുട്‍ബോളിൽ സ്കൂൾ സിനിയർ,ജൂനിയർ ടിമുകൾ റണ്ണറപ്പ് ആയിരുന്നു.സ്കൂൾ കായിക അധ്യാപകനും ഈ വർഷത്ത സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശിലനം നടക്കുന്നത്.