പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:24, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)

കൈയെഴുത്തുമാസിക

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗപ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്.

വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം

കലോത്സവം

കലോത്സവം-2017

സെൽഫ് ഡിഫെൻസ് പ്രോഗ്രാം

അറിവൊരുക്കം

നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.