എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണ യോഗം 27-6-2018 ബുധനാഴ്ച ഉച്ചക്ക് 1.30 ന് സ്കൂൾ ഒാ‍ഡിറ്റോറിയത്തിൽ ചേർന്നു. അന്നേ ദിവസം തന്നെ HM ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 70 പേർ ക്ലബ്ലിലെ അംഗങ്ങളായി. കൺവീനർ സ്ഥാനത്തേക്ക് ഷൈമ, നേതൃസ്ഥാനത്തേക്ക് മുഹമ്മദ്ഷിനാസ് , അവനിക്താ ശശികുമാർ എന്നിവർ തെര‍‍ഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ക്ലബിന്റെ പ്രവർത്തനങ്ങളായ ദിനാചരണങ്ങൾ,ലാബ് വിപുലീകരണം,സ്കൂൾ പാർലിമെന്റ്, ശാസ്ത്രമേള, മ്യൂസിയ പ്രദർശനം എന്നിവ ചർച്ച ചെയ്യപ്പെട്ടു.ജൂലൈ 2ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മതസരം നടത്തി . ശ്രീകാന്ത് 10 എ ,നന്ദന.എം 8. ബി , വി‍ഷ്ണു .ബി 10എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ ആകാശവാണിയിലൂടെ മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് രണ്ടാം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി : സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ യു.പി.വിഭാഗത്തിൽ പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗത്തിൽ ഉപന്യാസ മത്സരവും നടത്തി. ജൂലൈ 13ന് ചരിത്ര മ്യൂസിയ പ്രദർശനം നടത്തി.