ജി എച്ച് എസ് എസ് പടിയൂർ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി 2017-18
അഖിലകേരള വായനോത്സവത്തിന്റെ ഭാഗമായ സ്കൂൾ തല മത്സരം സംഘടിപ്പിച്ചു. എഴുത്തു പരീക്ഷയായിരുന്നു നടത്തിയത്. നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ നിന്ന് സമ്മാനാർഹരായ മൂന്ന് വിദ്യാർത്ഥികളെ താലൂക്ക്തല മൽസരത്തിലും പങ്കെടുപ്പിച്ചു. |
വിദ്യാരംഗം കലാസാഹിത്യവേദി 2017-18
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ജൂൺ 7ന് നടന്നു. സ്കൂൾതല ഭാരവാഹികളായി കീർത്തന കെ കൃഷ്ണ, അദ്വൈത് പി വി എന്നിവരെ തെരഞ്ഞെടുത്തു. വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.
വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി.
എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു. എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം ബഷീർ അനുസ്മരണദിനത്തോടെ സമാപിച്ചു. പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.