ജി എച്ച് എസ് എസ് പടിയൂർ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ) ('<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ വയനാ‍ട് ജില്ലയിലെ കുശാൽ നഗർ, ഊട്ടി, മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.