ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ സോഷ്യൽ ക്ലബ്ബ്

17:39, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ) ('കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരും അവരിൽ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ ഉത്തമ സാമൂഹ്യ ബോധമുള്ളവരും അവരിൽ മനുഷ്യസ്നേഹവും സഹാനുഭൂതിയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സോഷ്യൽ ക്ളബ്ബ് ഈ അദ്ധ്യയന വർഷത്തിൽ വ്യക്തമായ ലക്ഷ്യത്തോടു കൂടിയുള്ള പ്രവർത്തങ്ങൾ കാഴ്ച വെക്കുന്നു.

  • മഴക്കെടുതിയിൽ വലഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു.
  • ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് വർജ്ജിച്ചു കൊണ്ട് പ്ളാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ ആശയം ഉൾക്കൊണ്ട് സമീപ പ്രദേശത്തെ കടകളിലും ദേശവാസികൾക്കും പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായുള്ള ലഘുലേഖകൾ വിതരണം ചെയ്തു.