ബി.ഇ.എം.എച്ച്.എസ്സ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16001vadakara (സംവാദം | സംഭാവനകൾ)
ബി.ഇ.എം.എച്ച്.എസ്സ്. വടകര
വിലാസം
വടകര

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-200916001vadakara



വടകര നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ഹൈസ്കൂള്‍". "മിഷന്‍ സകൂള്‍" എന്ന പേരിലാണ് പൊതുവെ ‌ ഈ വിദ്യാലയം അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷനറി സംഘം 1884-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ. കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റോഡ് സുരക്ഷ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. സുബാഷ്. സി. എച്ച് .ആകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം. ജി. ഐപ് | ടി. ജെ. മുള്ളി | ജി. ഗബ്രിയേല്‍| ഇ. ജെ. എഡോണ| ജെ. ചിത്തിയാഗം| എഫ്. നിക്കോളാസ് | ടി. ബി. ആഡ്രൂസ്| പി. കെ. മാധവന്‍ | എം. ഇ. എസ്. ഗബ്രിയേല്‍| എം. ഇ. ബാസ്ക്കരന്‍ | ഡി. രാമന്‍| പി. രാമന്‍ | സൂസന്‍ ഏസാവ് | സി. ജോസഫ് | കെ. രേവതി | കെ. ഗുരുവായൂരപ്പ| ടി. ഗൗരി | രവീന്ദ്രന്‍. പി. പി. | രന്‍ജിത്ത് മൂര്‍ ക്കോത്ത് | മോളി ജോണ്‍ ‌‌‌‌‌‌‌| രാധാകൃഷ്ണന്‍ ‌‌‌‌‌‌‌| സുഭാഷ്. സി. എച്ച്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒ. എം. നമ്പ്യാര്‍ , അതലറ്റിക്ക് കോച്ച് - ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" type="map" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ബി.ഇ.എം.എച്ച്.എസ്സ്._വടകര&oldid=45194" എന്ന താളിൽനിന്ന് ശേഖരിച്ചത്