ശിശുവാണി.

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ഉച്ചയ്ക്കുള്ള ഇടവേള വിഞ്ജാനപ്രദവും വിനോദപ്രദവും ആക്കുന്നതിനുവേണ്ടി വെള്ളിയാഴ്ച ഉച്ചകളിൽ നടത്തുന്ന ഒരു റേഡിയോ പരിപാടിയാണ് ശിശുവാണി -കുട്ടികളുടെ ആകാശവാണി .

.ആകാശവാണി പരിപാടികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക ,അക്ഷരസ്ഫുടതയോടും അക്ഷരവ്യക്തതയോടും വാർത്താവായിക്കാൻ പരിശീലനം നൽകുക , വിവിധ തൊഴിൽ മേഖലകളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് അടിസ്ഥാന വസ്തുക്കൾ പ്രഗൽഭരിൽ നിന്ന് ലഭ്യമാക്കുക (മുഖാമുഖം ) എന്നിവയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് .കൂടാതെ എല്ലാ മേഖലകളിലെയും പ്രധാനപ്പെട്ട വസ്തുതകൾ കുട്ടികൾക്ക്  എത്തിക്കുക (ആരോഗ്യരംഗം ,ശാസ്ത്രലോകം ), കവിതആലാപനം ,കഥപറച്ചിൽ, സമൂഹഗാനം എന്നിവ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നൽകുന്നു പരിപാടിയെകുറിച്ചു കുട്ടികളുടെ അഭിപ്രാങ്ങൾ അറിയിക്കാൻ എഴുത്തുപെട്ടി എന്ന പരിപാടിയും ഉണ്ട് . 2017 നവംബർ മുതൽ ആരംഭിച്ച പ്രോഗ്രാമാണ് ശിശുവാണി .

2018-19 അധ്യയന വർഷത്തെ ആദ്യ ശിശുവാണി ജുലായ് 6-ാം തീയതി വെള്ലിയാഴ്ച നടന്നു. ശിശുവാണിയിൽ വാർത്ത, മുഖാമുഖം ,ശാസ്ത്രലോകം ,യുവധാര, ബാലലോകം ... എന്നിങ്ങനെയുള്ള പരിപാടികളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.6-ാം തീയതി മുഖാമുഖം പരിപാടിയില്‌ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയലക്ഷ്മി പങ്കടുത്തു. 13-ാം തീയതി കല്ലിയൂർ സർവ്വീസ് സഹകരണബാങ്കിലെ സെക്രട്ടറിയായ ശ്രീ മുരളീധരൻ നായർ പങ്കടുത്തു. 20-ാം തീയതി ഡോക്ടർ ദമ്പതിമാരായ ശ്രീ ജോബിൻ രാജും ശ്രീമതി അമലാരാജും പങ്കെടുത്തു.

"https://schoolwiki.in/index.php?title=ശിശുവാണി.&oldid=450893" എന്ന താളിൽനിന്ന് ശേഖരിച്ചത്