ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്-17
സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ്
വളരെ വിപുലമായി പ്രവർത്തിയ്ക്കുന്ന പരിസ്ഥിതി ക്ലബ്ബ് സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ സ്ക്കൂൾ പരിസരത്തെ ഹരിതാഭമാക്കുന്നു.സ്ക്കൂൾ പ്രധാന കവാടത്തിനു സമീപം തന്നെ നിൽക്കുന്ന ,ഒരുകുടപോലെ സ്ക്കൂൾ പരിസരത്ത് തണൽ വിരിയ്ക്കുന്ന പ്ലാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അസംബ്ലി ഗ്രൗണ്ടിൽ തണൽവിരിയ്ക്കുന്ന ന്റെ പുളിമരച്ചോട് എന്ന വിളിയ്കന്ന തണൽപ്പരപ്പ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ്.മാവുകളും പ്ലാവുകളും നെല്ലിമരങ്ങളും തെങ്ങുകളും പേരമരങ്ങലും നിറഞ്ഞ സ്ക്കൂൾ പരിസരം 6.5 ഏക്കർ വിസ്തൃതിയിൽ വിശാലമാണ്.