SEP/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41059anchalummood (സംവാദം | സംഭാവനകൾ) (41059anchalummood എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ഗണിത ക്ലബ്ബ്-17 എന്ന താൾ [[SEP/ഗണിത ക്ലബ്ബ്-17...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

2018 -2019 അധ്യയനവർഷത്തെ ഗണിത ക്ലബ് ഉദ്‌ഘാടനം 19-6-18 ൽ എച് എം ശ്രീമതി ശോഭനാദേവി ടീച്ചർ നിർവഹിച്ചു .തദവസരത്തിൽ തന്നെ ഗണിത ക്ലിനിക്കിന്റെ പ്രവർത്തനം ഡെപ്യൂട്ടി എച് എം ശ്രീമതി മാഗി ടീച്ചർ നിർവഹിച്ചു. കുട്ടികൾ അവതരിപ്പിച്ച ഘനരൂപങ്ങളുമായി ബന്ധപെട്ട ഓട്ടംതുള്ളൽ ഏവരുടേയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു .

പാസ്കൽസ് ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചാർട്ടുകൾ തയ്യാറാക്കി .10 ഐ ലെ മീദു ,ദിവസത്തിന്റെ പ്രേത്യേകതയെ കുറിച്ചു സംസാരിച്ചു.

ഓരോ വിഭാഗത്തിലേയും ലീഡർമാരെ തെരഞ്ഞെടുത്തു .എച്.എസ് വിഭാഗത്തിൽ മുഹമ്മദ് നസീബ്‍ ,ഗൗരി നന്ദന IX ഐ , യു.പി വിഭാഗത്തിൽ ആകാശ് ,ആര്യൻ VII സി .

ഗണിത ക്ലിനിക്കിന്റെ പ്രവർത്തനം എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് നടത്തുന്നു .ക്ലിനിക്കിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നു .കൂടാതെ കുട്ടികളുടെ സംശയ നിവാരണവും നടത്തുന്നു. 22 -7 -2018 പൈ ഡേ യുമായി ബന്ധപെട്ടു സെമിനാറും ഗണിത ക്വിസ് എന്നിവ നടത്തി .

"https://schoolwiki.in/index.php?title=SEP/ഗണിത_ക്ലബ്ബ്-17&oldid=448339" എന്ന താളിൽനിന്ന് ശേഖരിച്ചത്