ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം
== ദേശവഴികളിലൂടെ ==
ഭൂമിശാസ്ത്രപരം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.
ചരിത്രപരം
ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് മാതമംഗലത്തെ വിശദീകരിക്കുന്നുണ്ട്. പേരിന്രെ മറ്റൊരു പൊരുൾ