ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyfamilyghskainakary (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി
വിലാസം
കൈനകരി

ആലപ്പുഴ ജില്ല
സ്ഥാപിതം17 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-2009Holyfamilyghskainakary



അക്ഷരകേരളത്തിന്റെ ആചാര്യനായ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജനനത്താല്‍ അനുഗ്രഹീതമായ കൈനകരിയുടെ തിലകക്കുറിയായി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ഹോളിഫാമിലി ഗേള്‍സ് ഹൈസ്ക്കൂള്‍. ആലപ്പുഴ ജില്ലയില്‍ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.'


ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പമ്പയാര്‍ വെറ്റ്ലാന്റ് ക്ലബ്ബ്
  • പഠനയാത്ര
  • കലാ-കായികമേള
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗലീലിയോ - ലിറ്റില്‍ സയന്റിസ്റ്റ്
  • എഴുത്തുകൂട്ടം-വായനക്കൂട്ടം
  • ഹൊഫാക്വസ്


മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .മാത്യു മാമ്പ്ര , സിസ്റ്റര്‍ മരിയ തെരേസ, സിസ്റ്റര്‍ ജുസ്സെ, സിസ്റ്റര്‍ മഡൊണ, സിസ്റ്റര്‍ മേരി ജോസഫ്, സിസ്റ്റര്‍ ഫിലോപോള്‍ , സിസ്റ്റര്‍ ജെസ്സിന്‍ , സിസ്റ്റര്‍ ലെയൊ മരിയ, സിസ്റ്റര്‍ റോസമ്മ. കെ. റ്റി., സിസ്റ്റര്‍ മറിയമ്മ ഫിലിഫ്, സിസ്റ്റര്‍ റോസമ്മ പി. ഡി. ,സിസ്റ്റര്‍ മോളി സഖറിയ, ശ്രീമതി ത്രേസ്യാമ്മ ജോസഫ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ,

  • റവ. സിസ്റ്റര്‍ സാങ്റ്റാ സി. എം. സി. - സുപ്പീരിയര്‍ ജനറല്‍ ഒഫ് സി. എം. സി.
  • റവ. ഡോ. സിസ്റ്റര്‍ ജസി മരിയ എസ്. എച്ച്. - ഡി. ജി. ഒ. മെഡിക്കല്‍ സെന്റര്‍ കോട്ടയം.

വഴികാട്ടി