കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു തീരദേശപ്രദേശമാണ് അഴീക്കോട്. പ്രശസ്തരായ സുകുമാർ അഴീക്കോടിന്റെയും ഷിഹാബിദ്ദീൻ പൊയ്ത്തുംകടവിന്റെയും ജന്മനാടാണ് അഴീക്കോട്. നിരവധി അമ്പലങ്ങളും പള്ളികളും ഉണ്ട്.സ്വാതന്ത്ര്യത്തിന് മുമ്പ് അഴീക്കോട് ചിറക്കൽ , അറക്കൽ , തെക്കന്മാർ എന്നിവരാണ് ഭരിച്ചിരുന്നത്.തെയ്യത്തിന്റെയും തിറകളുടെയും നാടാണ് നമ്മുടേത്. അഴിക്കോടിലെ 'കയ്യാലക്കാത്ത് ദേവസ്ഥാന'താണ് കേരളത്തിൽ ആകെയുള്ള മുല്ലപന്തൽ ഉള്ള ക്ഷേത്രം. അഴീക്കോടിന് കിട്ടിയ വരമാണ് കലയും ,സംസ്കാരവും. നിരവധി ക്ഷേത്രങ്ങളും കാവുകളും ഈ ഗ്രാമത്തിൽ കാണാൻ സാധിക്കും. അഴീക്കാടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മീൻക്കുന്ന് ബീച്ചും , ചാൽ ബീച്ചും . അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അഴീക്കോട് തെരുവിനെ കണകാക്കുന്നു.അതിനെ കലാഗ്രാമമായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.മീൻ പിടിത്തവും, ബീഡി നിർമാണവും, നെയ്ത്തുമാണ് കൂടുതൽ പേരും തൊഴിലായി സ്വീകരിക്കുന്നത്. അഴിക്കോടിന്റെ ശാന്തമായ അന്തരീക്ഷത്തിലുള്ള പ‍ഠനം വളരെ രസകരവും ആഹ്ലാദപരവുമാണ്. കേരളം കലയുടെ സ്വന്തം നാടാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ,കാവുകളിലും, ഉത്സവപ്പറമ്പിലും നാട്ടുജീവിതത്തോടൊപ്പം കലകളും പിച്ചവെച്ചു വളർന്നു. ചെണ്ടയുടെ രൗദ്രതാളവും ചുവപ്പിന്റെ നിറഞ്ഞാട്ടവും ഗ്രാമജീവിതത്തെ ആഘോഷമാക്കി. അവ ഒരു ജനതയുടെ ജീവിതത്തിന്റെ അടയാളങ്ങളായി. തെയ്യം ,തിറ,പടയണി, മുടിയേറ്റ് തുടങ്ങി എണ്ണം പറയാനാവാതത്ര കലകൾ ഈ നാടിന്റെ പച്ചപ്പിനൊപ്പം വളർന്നിട്ടുണ്ട്. പരിഷ്കാരങ്ങളുടെ വെയിലിൽ ചിലതെല്ലാം തളർന്നെങ്കിലും തളരാത്ത നാട്ടുവഴികൾ ഇപ്പോഴും ജീവിക്കുന്നുണ്ട് ഒട്ടേറെ കലകൾ . .