ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ.

പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലിൽ നിൽക്കാനും സഹായിക്കുന്നു.


ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവർത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.


മാനേജ്മെന്റ്, അദ്ധ്യാപകർ, പൂർവ്വവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികൾക്കും ചികിൽസാ സഹായം, പരിസരപ്രദേശത്തെ 55 വീടുകളിൽ വൈദ്യുതീകരണം, പഠന സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.


                                                            ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
                                     


എല്ലാ വർഷങ്ങളിലും എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തുവരുന്നു.


ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച് പേപ്പർ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിൻ കവർ തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്ധ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.



ടൈലറിങ്ങ് യൂണിറ്റ്



എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെ‍ഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.



                                                                                        2018 - 19  


ഫാറൂഖ് എഡ്യൂകെയറിന്റെ കീഴിൽ ഈ വർഷം നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ


പഠനോപകരണവിതരണം പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.



വർക്ക്ഷോപ്പ് - എൽ. ഇ. ‍ഡി ബൾബ് നിർമ്മാണം


                                      


ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ‍ഡി ബൾബ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി.


എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.




വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം


         



ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി.




വർക്ക്ഷോപ്പ് - കുട നിർമ്മാണം


                                               


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി.


എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.



                                                                                        2017 - 18  


കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി

ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഷക്കീബ്. പി. പി. - 10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനുപ്രിയ. എം. എം. - 10 സി



ഫാറൂഖ് എഡ്യൂകെയറിന്റെ കീഴിൽ ഈ വർഷം നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ


വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം


                                    



ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.


പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണവർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.



പെരുന്നാൾ ഡ്രസ്സ് വിതരണം



ഈ വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ അദ്ധ്യാപകർ, സ്ഥാപനങ്ങൾ, മാനേജ്മെന്റ്, എന്നിവരിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.


ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.



പഠനോപകരണവിതരണം


ഈ വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

എല്ലാ വർഷങ്ങളിലേയുംപ്പോലെ ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, തുടങ്ങിയവർ നേതൃത്വം നൽകി.



വർക്ക്ഷോപ്പ് - ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം


                                                             

 
   

ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.



വാട്ടർ കളർ പഠന ക്ലാസ്സ്


                                                         



അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി.



                                                                                      2016 - 17   


കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി

ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ

സ്റ്റുഡൻറ് കൺവീനർ:സമീൽ. എം. എം.

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നവ്യ. എം



കുട നിർമ്മാണം



                                                        


                                             


ഈ വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.



പഠനോപകരണവിതരണം



ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ഈ വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.


സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്. പഠനത്തേടൊപ്പം വിദ്യാർത്ഥികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിപ്പിക്കുക എന്നതും ഈ വർക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്.


2016 – 17 വർഷം ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.