ജി.എച്ച്.എസ്. കരിപ്പൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
'യുദ്ധവിരുദ്ധദിനം' നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധദിനാചരണവും സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനവും നടന്നു.സ്കൂൾ ഗാന്ധിദർശൻ കൺവീനറും അധ്യാപികയുമായ ബിന്ദുശ്രീനിവാസിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ സ്നേഹപ്രാവൊരുക്കി. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.സോഷ്യസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവും സംസ്കാരവും, ലോകമഹായുദ്ധങ്ങൾ, യുദ്ധവും കുട്ടികളും, യുദ്ധവിരുദ്ധമായ ഗാന്ധീയൻ ആശയങ്ങൾ, യുദ്ധവും ശാസ്ത്രവും എന്നീ വിഷയങ്ങളിൽ കുട്ടികൾ ക്ലാസെടുത്തു.
സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനം ഗാന്ധിജിയുടെ സന്ദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് വലിയമല പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അജേഷ് വി നിർവ്വഹിച്ചു.കൺവീനർ ബിന്ദുശ്രീനിവാസ് സ്കൂൾ ഗാന്ധിദർശൻ പരിപാടികളുടെ വിശദീകരണം നടത്തി. 'ഗാന്ധീയൻ ആദർശങ്ങളിന്ന്' എന്ന വിഷയത്തിൽ ഗോപികരവീന്ദ്രൻ പ്രഭാഷണം നടത്തി.വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു ഹെഡ്മിസ്ട്രസ് എം ജെ റസീന സംസാരിച്ചു.


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി
- പുകവലി വിരുദ്ധ ദിനം
- സ്വാതന്ത്ര്യദിനം
- ഗാന്ധി ജയന്തി
- കേരള പിറവി
- ശിശുദിനം
- റിപ്പബ്ളിക്ക് ദിനം
12-6-2018 ൽ എസ്.എസ് ക്ലബിലെ അംഗങ്ങളെ തിരഞ്ഞെടുത്തു.8,9,10 ക്ലാസിൽനിന്നും 40 കുട്ടികൾ ക്ലബിൽ അംഗമായി.ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടക്കുകയും അതിൽ വിജയികളായ 10C അഭിരാമിയെയും 9Cയിലെമുഹമ്മദ് ഷായെയും തിരഞ്ഞെടുത്തു.തുടർന്ന് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും എസ്.എസുമായി ബന്ധപ്പെട്ട ചാർട്ടുകൾ പ്രദർശിപ്പിക്കുകയുണ്ടായി

