ഘടന

എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍. ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.

പ്രവര്‍ത്തനങ്ങള്‍
ഗണിത ശാസ്ത്ര മാഗസിനുകള്‍: ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.

ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍: കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.

ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍: സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.

ഗണിത പൂക്കള ഡിസൈന്‍ മത്സരം: ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.

ഗണിതശാസ്തമോഡലുകള്‍: പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.

"https://schoolwiki.in/index.php?title=മാത്ത്സ്_ക്ലബ്ബ്&oldid=43033" എന്ന താളിൽനിന്ന് ശേഖരിച്ചത്