ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)

കുറസോവ ഫിലിം ക്ലബ്ബ്

ലോകപ്രശസ്ത ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന അകിര കുറൊസാവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികളിൽ നല്ല സിനിമാവബോധം ഉണ്ടാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ രൂപീകരിച്ച ഫിലിം ക്ലബ്ബാണ് കുറസോവ ഫിലിം ക്ലബ്ബ്. പാഠ്യഭാഗങ്ങളിലെ സിനിമകളടക്കം ലോകത്തിലെ പ്രശസ്തമായ 350 ഓളം സിനിമാ ശേഖരം കുറസോവ ഫിലിം ക്ലബ്ബിലുണ്ട്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സിനിമകൾനൽകുന്നുണ്ട്.കൂടാതെ എല്ലാ വെള്ളിയാഴ്ച ഉച്ചയ്ക്കും തെരെഞ്ഞെടുത്ത അവധി ദിനങ്ങളിലും സിനിമാ പ്രദർശനം നടത്തി വരുന്നു.ഫലിം ക്ലബ്ബിൽ 50 വിദ്യാർത്ഥികളെയും 10 അധ്യാപകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.കുറസോവ ഫിലിം ക്ലബ്ബ് കൺവീനർ എം.അഭിലാഷ് ആണ്.