ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 26 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060 (സംവാദം | സംഭാവനകൾ) ('===ഗണിത വിസ്മയം സംഘടിപ്പിച്ചു.(07-07-2018)=== പ്രമാണം:1206...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത വിസ്മയം സംഘടിപ്പിച്ചു.(07-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത വിസ്മയം പരിപാടിയിൽ നിന്ന്.

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. നാലാംക്ലാസ്സുകാരനായ കാർത്തിക് , അധ്യാപകനായ അപ്യാൽ രാജൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് ആദ്യംഅവതരിപ്പിച്ചത്. 150 വർഷങ്ങൾക്കിടയിലെ ഏതു വർഷത്തെ കലണ്ടറിലെ തീയ്യതി പറഞ്ഞാലും ഏതു ദിവസമാണെന്ന് പറയാനുള്ള വഴിയും അവതരിപ്പിച്ചു. ഗണിത വിസ്മയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി നിർവ്വഹിച്ചു. പത്താം തരം വിദ്യാർത്ഥിനിയും കുട്ടി റേഡിയോ അവതാരികയുമായ മീനാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറ‍‍ഞ്ഞു. കാർത്തിക്കിനുള്ള ഉപഹാരം ഹെഡ്‌മിസ്ട്രസ്സ് നൽകി. ഗണിത വിസ്മയത്തിൽ ഇരുന്നോറോളം കുട്ടികൾ പങ്കെടുത്തു.