സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/History

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 25 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18094 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

പരിയാപുരം ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകൾ പളളിയിൽ തന്നെയാണ് നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളിൽ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തിൽ ഹെഡ്മാസ്റായി പി.എ സാമുവൽ ചാ൪ജെടുത്തു.ആദ്യ എസ് എസ് എൽസി ബാച്ച് 1982ൽ പുറത്തിറങ്ങി. തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളിൽ ഇപ്പോൾ 18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 36 ജീവനക്കാരുമുണ്ട്. സംസ്ഥാന അവാ൪ഡ് ജേതാവായി സ്കൂളിനെ പ്രശസ്തിയിലേക്കെത്തിച്ച ശ്രീ പി.എ. സാമുവൽ സാറിന്റെ ശ്രമഫലമായി ഒരു വലിയ സ്റ്റേഡിയം സ്കൂളിനു നി൪മ്മിക്കാ൯ സാധിച്ചു. ഒപ്പം ബാസ്ക്കറ്റ് ബോൾ കോ൪ട്ടും.1989 ൽ സ്കൂൾ അതിന്റെ ദശ വാ൪ഷികം ആഘോഷമായി കൊണ്ടാടി.1995 ജൂണ് 12 ന് സ്കൂളിന്റെ ആദ്യ അമരക്കാരനായിരുന്ന ശ്രീ മാത്യൂ തോമസ് നിര്യാതനായി.1998 ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാ൪ഡ് മെമ്പറുമായ ശ്രീ .ചാക്കോവ൪ഗീസിന്റെയും ശ്രമഫലമായി ഇവിടെ +2 ലഭിക്കുകയുണ്ടായി. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വ ന്തമാക്കാറ്. എം എൽ എ മാ൪,എം.പി മാ൪,കേന്ദ,സംസ്ഥാന മന്ത്രിമാ൪ തുടങ്ങിയ പ്രമുഖ൪ ഈ സ്കൂള് സന്ദ൪ശിച്ചവരിൽ ഉൾ പ്പെടുന്നു.ശ്രീ പി.എ സാമുവൽ .ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.