ജി.എച്ച്.എസ്. കരിപ്പൂർ /ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

'പ്രവർത്തനം 1
ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

ഹൈടെക് ഉപകരണങ്ങളുടെ കൈകാര്യവും ഉപയോഗവും ക്ലാസ് പ്രതിനിധികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞുകൊടുക്കുന്നു.ഇവരാണ് ഓരോ ക്ലാസിലും അധ്യാപകർക്കും കുട്ടികൾക്കും സഹായമാകുന്നത്.

പ്രവർത്തനം 2
ലിറ്റിൽ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റർട്രെയിനർ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തിൽ നടന്നു

തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവർ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇൻവെന്റർ തുടങ്ങിയ സോഫ്റ്റുവെയറുകളും അവർ പരിചയപ്പെട്ടു. കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവർക്ക് നന്നേ ഇഷ്ടപ്പെട്ടു.

പ്രവർത്തനം 3
സ്കാൻ ടെയിലർ സോഫ്റ്റ് വെയർ പരിശീലനം പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു പൊതുസഞ്ചയത്തിലെത്തിച്ച് കാലാതീതമാക്കുക എന്ന ലക്ഷ്യത്തിനായി സ്കാൻ ചെയ്ത ഇമേജുകൾ പോസ്റ്റ് പ്രോസസ് ചെയ്യുന്നതിനു സഹായിക്കുന്ന Scan Tailor സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.മീനാങ്കൽ സ്കൂളിലെ ഉദയൻ സാറാണ് പരിചയപ്പെടുത്തിയത് പഴയകാല പുസ്തകങ്ങളുടെ പേജുകൾ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത് സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ