കടയ്ക്കൽ പേരും പൊരുളും

വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ.

പണ്ട് ഇവിടം കാട്ടുപ്രദേശമായിരുന്നുവെന്നും മുനിമാർ തപസ്സുചെയ്യാനായി ഇവിടെ എത്തിരുന്നുവെന്നും ആലിൻ ചുവട്ടിൽ വേരിന്റെ പുറത്തിരുന്നു തപ്സസുചെയ്തിരുന്നു എന്നും മൂലോപലത്തിൽ (കടയ്ക്കൽ) ഇരുന്നതിനാൽ കടയ്ക്കൽ എന്ന പേരുവന്നതാണെന്നും മറ്റൊരഭിപ്രായവുമുണ്ട്.

വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല് എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം. കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം. 1.കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം കുറ്റിക്കാട് 2.കാരയ്ക്കാ മരങ്ങൾ നിറഞ്ഞ സ്ഥലം കാരയ്ക്കാട് 3.പാങ്ങൽ വൃക്ഷങ്ങൾ നിറയെ ഉള്ള സ്ഥലം പാങ്ങലുകാട് 4.നിറയെ ദർഭപ്പുല്ലുകൾ ഉള്ള ഇടം ദർഭക്കാട് 5.പുലികൾ ഉണ്ടായിരുന്ന ഇടം പുലിപ്പാറ 6.ആനയുടെ ആകൃതിയിലെ പാറകൾ ഉണ്ടായിരുന്ന സ്ഥലം ആനപ്പാറ 7.പുല്ലുകൾ വളർന്ന പണ പുല്ലുപണ 8.മാനുകൾ ഉണ്ടായിരുന്ന ഭാഗം മാങ്കോട് 9.കീരികൾ ധാരാളം കാണപ്പെട്ട സ്ഥലം കീരിപുറം 10.കാഞ്ഞിര മരങ്ങൾ ഇടതൂർന്ന സ്ഥലം കാഞ്ഞിരത്തുംമൂട് 11.വസ്ത്രങ്ങൾ എറ്റി ശുദ്ധിവുത്തിയിരുന്ന സ്ഥലം എറ്റിൻകടവ് 12.മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടുന്ന സ്ഥലം മാറ്റിടാംപാറ

                ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം.