Ssk18:കലോത്സവം/Details

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 8 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
HomeDetailsസ്റ്റേജിതര ഇനങ്ങൾResultLocationകലോത്സവം വർഷങ്ങളിലൂടെകലോത്സവം 17

വേദികൾ

#നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)

         സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.

# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)

തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.

#നീലക്കുറിഞ്ഞി(തേക്കിൻകാട് മൈതാനം,നെഹ്റു പാർക്കിന് സമീപം)

   നെഹ്റു പാർക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു.

#തേൻവരിക്ക സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (ഓപ്പൺ സ്റ്റേജ്)

     തൃശ്ശൂരിന്റെ ഹൃദയത്തിൽ തന്നെ സ്വാദിഷ്ടമായ തേൻവരിക്ക ഏവർക്കുമായി കായ്‌ച്ചു നിൽക്കുന്നു.വരുകയാണെങ്കിൽ ആവോളം അസ്വദിക്കാം.

#ചെമ്പരത്തി സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ

     സാഹിത്യത്തിന് ഊന്നൽ നൽകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിൽക്കുന്നു.

#നീലോൽപലം(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)

     പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല.

#നീർമരുത്(വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ,ഓപ്പൺ സ്റ്റേജ്)

       സമ്മർദ്ദം കുറയും സന്തോഷം കൂടും....

#നന്ത്യാർവട്ടം(ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)

    കണ്ണിനും കാതിനും കുളിർമയേകും വേദി....

#കുടമുല്ല(ഗവൺമെന്റ് ട്രെയിനിംഗ് കോളജ്)

      ഈണത്തിന്റെ സുഗന്ധം വിരിയുന്ന പകൽ....

#മഞ്ചാടി(സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്)

         തൃശ്ശൂരിന്റെ സാഹിത്യ രാജാവ് ചുവപ്പിൽ കുളിച്ചിരിക്കുന്നു...

#കണിക്കൊന്ന(സാഹിത്യ അക്കാദമി ഹാൾ)

  വിഷുവിന് മാത്രമല്ല കലോത്സവത്തിനും കണിക്കൊന്ന പൂത്തിരിക്കുകയാണ്,സാഹിത്യ അക്കാദമി ഹാളിൽ......

#ചെമ്പകം(ടൗൺഹാൾ)

      തൃശ്ശൂരിലെ പഴക്കം ചെന്ന ഈ കെട്ടിടം കലോത്സവത്താൽ വർണ്ണാഭമാകുന്നു.

#ദേവതാരു(സംഗീത നാടക അക്കാദമി,കെ.ടി മുഹമ്മദ് സ്മാരക തിയേറ്റർ)

         സംഗീതം വിശുദ്ധമാണ് ദേവദാരുവും.....

#പവിഴമല്ലി,(പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ)

      മുണ്ടശ്ശേരിയെപ്പോലെ വെണ്മനിറഞ്ഞ പുഷ്പം .............. 

#നിത്യകല്ല്യാണി(ജവഹർ ബാലഭവൻ ഹാൾ)

    നെഹ്റുവും നിത്യകല്ല്യാണിയും ഒരുപോലെയാ,രണ്ടാൾക്കും ഒരുപാട് പേരുണ്ട്....

#രാജമല്ലി(ഹോളി ഫാമിലി എച്ച് എസ് തൃശ്ശൂർ)

       കലോത്സവം ഉജ്ജ്വലമാക്കാൻ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്കൻ ഉ‍ഷ്ണമേഖലാ പ്രദേശത്തു നിന്നും രാജമല്ലി........

#സൂര്യകാന്തി(ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ)

      സൂര്യനെയും വെല്ലുന്ന കാന്തിയോടെ കലോത്സവം..

#നീലക്കടമ്പ്(സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ)

 നിത്യഹരിത തൃശ്ശൂരിൽ കലോത്സവാരവത്തോടെ,ബലത്തോടെ നീലക്കടമ്പ്..............

#ശംഖുപുഷ്പം(സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ)

     തന്റെ കരുത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിലേക്ക് ശംഖുപുഷ്പവും,വർണ്ണഭേദമന്യേ................

#നീലത്താമര(ഫൈൻ ആർട്സ് കോളജ്)

     കലോത്സവഭംഗി കൂട്ടാൻ നിറക്കൂട്ടുമായി നീലത്താമര വേരുകൾ മണ്ണിലാഴ്‍ത്തിയിരിക്കുന്നു..

#അശോകം(സേക്രഡ് ഹാർട്ട് എച്ച് എസ് എസ്)

    തിരുഹൃദയം കലോത്സവത്തോടെ കാവായി മാറി..

#കാശിത്തുമ്പ(സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ)

   സാഹിത്യത്തുമ്പ,ഹോർത്തൂസ് മലബാറിക്കസ് മുതൽ സെന്റ് തോമസ് വരെ.....

# ചന്ദനം(കാൽഡിയൻ സിറിയൻഎച്ച് എസ് എസ് തൃശ്ശൂർ)

    ഓരോ കൊട്ടിലും ചന്ദനത്തിന്റെ സുഗന്ധം പരക്കുന്നു കാൽഡിയനിലൂടെ.......

#കേരം(പോലീസ് അക്കാദമി തൃശ്ശൂർ)

കേരളത്തിന്റെ യശ്ശസ്സ് ഉയർത്തുന്ന കല്പവൃക്ഷങ്ങളും പോലീസുകാരും.....................................

"https://schoolwiki.in/index.php?title=Ssk18:കലോത്സവം/Details&oldid=421028" എന്ന താളിൽനിന്ന് ശേഖരിച്ചത്