സി.എം.എച്ച്.എസ് മാങ്കടവ്/ഗണിത ക്ലബ്ബ്-17
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.