ഗ്രന്ധശാല

കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകർത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.ഇതിന് മുതൽക്കൂട്ടായി വിശാലമായ ഗ്രന്ധശാല വിദ്യാലയത്തിനുണ്ട്.20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു