സഹായം:ഉള്ളടക്കം
ആമുഖം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നുമാണ്. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹ്ത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാദിക്കും.
പരീക്ഷണ ശാല
വിക്കി പ്രവര്‌ത്തനങ്ങള്‍ പരിചയപ്പെടുന്നതിനായി പരീക്ഷണ ശാല പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‌ത്തിക്കുന്നതിനും താങ്കള്‍ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു) നിന്നും താങ്കള്‍ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.