Schoolwiki:പകർപ്പവകാശം

Schoolwiki സംരംഭത്തിൽ നിന്ന്
01:42, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾവിക്കി അനുവർത്തിക്കുന്ന പകർപ്പവകാശാനുമതി, സ്വതന്ത്രമൃദുവർത്തകങ്ങൾ (Free Softwares) നൽകുന്ന സ്വാതന്ത്ര്യം അതേയർത്ഥത്തിൽ, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നൽകുന്നവയാണ്. പകർപ്പവകാശത്യജനം (Copyleft) എന്നാണ് ഈ തത്ത്വം അറിയപ്പെടുന്നത്. അതായത്, സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ പകർത്താനും, പരിഷ്കരിക്കാനും, പുനർവിതരണം ചെയ്യാനും - അപ്രകാരം പരിഷ്കരിച്ച പതിപ്പിൽ സമാനസ്വാതന്ത്ര്യം മറ്റാളുകൾക്ക് നൽകുകയും, അതിനുപയോഗിച്ച വിക്കി ലേഖനത്തിന്റെ രചയിതാക്കൾക്ക് അംഗീകാരം നൽകുകയും ചെയ്യുമെങ്കിൽ (ഈ ആവശ്യം നിറവേറ്റാൻ, വിക്കി ലേഖനത്തിലേക്ക് ഒരു നേർകണ്ണി നൽകിയാൽ മതിയാകും) - അനുവാദം നൽകുന്നു. അപ്രകാരം, വിക്കി ലേഖനങ്ങൾ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആർക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.


"https://schoolwiki.in/index.php?title=Schoolwiki:പകർപ്പവകാശം&oldid=408321" എന്ന താളിൽനിന്ന് ശേഖരിച്ചത്