ജി.എച്ച്.എസ്.എസ്. വെള്ളൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒാണപ്പുലരിയിൽ വെള്ളൂർ സ്കൂൾ വിദ്യാർഥികൾ വെള്ളൂർ:തിരുവോണപ്പുലരിയുടെ മുന്നോടിയായി വെള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാർഥികൾ 31/07/2017ന് ഒാണാഘോ‍‍‍‍ഷം സംഘടിപ്പിച്ചു.നാടൻപ്പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാർഥികൾ പൂക്കളം ഒരുക്കിയത്.രണ്ടരമണിക്കൂർ നീണ്ടുനിന്ന പൂക്കളമത്സരമായിരുന്നു ഉണ്ടായത്.വൈവിധ്യങ്ങളായ ഒാണപ്പൂക്കളങ്ങളും രുചിയാർന്നഒാണസദ്യയും കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒാണാഘോ‍ഷം.നാടൻപ്പൂക്കളുടെ ലഭ്യതകുറഞ്ഞ സാഹചര്യത്തിലാണ് ഈ ഹരിതപൂക്കളം സ്കൂളിൽ ഒരുങ്ങിയത്.വിദ്യാർഥികളുടെ തിരുവാതിരക്കളിയും കസേരക്കളിയും കമ്പവലിയും ഉണ്ടായിരുന്നു.അദ്ധ്യാപകരുടെ പിന്തുണയും ഓണാഘോഷത്തെ മിഴിവാർന്നതാക്കിത്തീർത്തു.മത്സരങ്ങളിലെ വിജയികൾക്ക് സ്കൂൾ ഹെ‍ഡ്മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.സന്തോഷം നിറഞ്ഞ മനസ്സോടെയാണ് ഓരോ വിദ്യാർഥികളും അവധിക്കാലത്തേക്ക് കടന്നത്.