ഗവ ഹൈസ്കൂൾ ചിറക്കര/സമഗ്ര വിദ്യാഭ്യാസ പദ്ധതി
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ മണ്ഡലത്തിൽ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും വികസന സമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈ ടെക് നിലവാരത്തിലാക്കിയിട്ടുണ്ട്.എല്ലാ മുറികളിലും ട്യൂബുലൈറ്റും ഫാനും ഭിത്തികളിൽ ആർട്ട് ഗാലറിയും 6 ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനവും ഒരു എ /സി ഹൈടെക് അക്കാദമിക് തീയേറ്ററും ഉണ്ട്.
താലോലം പദ്ധതി
സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണവിതരണം നടത്തുന്ന പദ്ധതിയാണിത്.