ഭൗതീകസൗകര്യങ്ങൾ.
ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ് വിദ്യാർത്ഥികൾ നൽകി. നോർതേർൻ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൻ എയ്ർ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. ഇൻറ്റർവൽ സമയങ്ങളിൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു.
ഉച്ച ഭക്ഷണം പാകം ചൈയാൻ അടക്കളയും, അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടിക്കൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാൻ സിമെൻറ്റ ബെഞ്ചും ഡെസ്കും ഉണ്ട്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുണ്ട്. അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദർശകർക്കായി ഒരു വിസിറ്റേർസ് റൂമും ഉണ്ട്. എല്ലാം മുറികൾക്കും ബോർഡുകൾ സഥാപിച്ചിട്ടുണ്ട്. വിപുലമായ ലൈബ്രറിയും, വായനാമുറിയും ഉണ്ട്. 1500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മൾട്ടി മീഡിയ റൂം - ഡിജിറ്റൽ ലാബും ഉണ്ട് - ഒരു സ്മാർറ്റ് റൂമ് ഉണ്ട്.