എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/നാടോടി വിജ്ഞാനകോശം
ശൈലികൾ
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാൻ അവരുടെ ഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്‌താൽ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികൾ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത് ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകൾ ശൈലിയിൽ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയിൽ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികൾ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
• അക്കരപ്പച്ച - മിഥ്യാഭ്രമം
• അധരവ്യായാമം - വ്യർത്ഥഭാഷണം
• അബദ്ധപഞ്ചാംഗം - പരമാബദ്ധം
• ആകാശക്കോട്ട - മനോരാജ്യം
• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ
• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
• ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
• ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
• ഏട്ടിലെ പശു - നിഷ്ഫല വസ്തു
• ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം
• കടശ്ശിക്കൈ - അവസാനകർമ്മം
• കണ്ടകശനി - വലിയ കഷ്ടകാലം
• കാക്കപ്പൊന്ന് - വിലകെട്ട വസ്തു
• കുറുപ്പില്ലാകളരി - നാഥനില്ലായ്മ
•ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
•ഗോപി തൊടുക - വിഫലമാവുക
•ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക
•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
•ദീപാളികുളിക്കുക - ധൂർത്തടിക്കുക
•ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം
•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
•പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം
•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക
•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക
•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
•മർക്കടമുഷ്ടി - അയവില്ലാത്ത നില
•കുതികാൽവെട്ടുക - വഞ്ചിക്കുക
•മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട്
•രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം
•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
•വിഷമവൃത്തം - ദുർഘടസ്ഥിതി
•വെടിവട്ടം - നേരംപോക്ക്
•വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം
•വൈതരണി - ദുർഘടം
•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
•ശുക്രദശ - നല്ലകാലം
•സുഗ്രീവശാസന - അലംഘനീയമായ കല്പന
•ഞാണിന്മേൽകളി - കൗശലപ്രകടനം
•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
•ഇത്തിക്കണ്ണി - ചൂഷകൻ
•ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക
•ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി
•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
•ഒറ്റപ്പൂരാടം - ഏകമകൻ
•ബഡവാഗ്നി - സർവനാശകരമായ വസ്തു