വി.പി.യു.പി.എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വി.പി.യു.പി.എസ് കാലടി
വിലാസം
കാലടി

വി പി യു പി എസ് കാലടി, പി. ഒ. കാലടി-മലപ്പുറം
,
679582
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ8129750430
ഇമെയിൽvidyapeedham@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനില പി
അവസാനം തിരുത്തിയത്
26-09-2017Visbot



ചരിത്രം

വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്‌കൂൾ സ്ഥാപിതമാകുന്നത്.

1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും.

27 കുട്ടികളും രണ്ട്‌ അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ് ആറാം ക്ലാസ് തുറന്ന് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു തുറന്നു. പിന്നീട് ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്‌കൂൾ നടത്തി.

ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്‍ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്‌മന്റ് അംഗങ്ങൾ.

നല്ല കെട്ടിടം പണിത് സ്ഥിരമായ അംഗീകാരം 1960 ൽ ആണ് ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു.നല്ല കെട്ടിടം പണിത് സ്ഥിരമായ അംഗീകാരം 1960 ൽ ആണ് ലഭിച്ചത്. അതുവരെ അംഗീകാരം ഓരോ കൊല്ലവും പുതുക്കുകയായിരുന്നു. പിന്നീട് എൽ.പി. യിൽ നിന്ന് അഞ്ചാം ക്ലാസ് വേർപെടുത്തി യു.പി.യോട് ചേർക്കുകയും എട്ടാം ക്ലാസ് യു.പി.യിൽ നിന്നും വേർപെടുത്തി ഹൈസ്കൂളിനോട് ചേർക്കുകയും ചെയ്‌തപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതം അനുവദിച്ചുകിട്ടി

ഇപ്പോൾ സ്ഥിരമായി 3 നില കെട്ടിടത്തിൽ 12 ക്ലാസ്സ്മുറികളിലായി ശ്രീ വി.വി. ഭാസ്കരമേനോന്റെ മാനാജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 5,6,7 ക്ലാസ്സുകളിലായി 9 ഡിവിഷൻ ഉണ്ട്‌. ഇതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആണ്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ ഉണ്ട്
പ്രവേശന കവാടം ഉണ്ട്
കളിസ്ഥലം 15 സെന്റ്
ക്ലാസ്സ്മുറി 12
റാമ്പ് വിത്ത് റെയിൽ 1
പാചകപ്പുര 1
കുടിവെള്ളം ഉണ്ട്
കുഴൽകിണർ വിത്ത് മോടോർ 1
വാട്ടർ ടാങ്ക് 6
ടോയ്ലറ്റ് 3
യൂറിനൽസ് ഉണ്ട്
സ്മാർട്ട് ക്ലാസ്സ്‌റൂം 1
വാഹനം 3
ഫാൻ 8
ഫയർ എക്സ്റ്റിംഗിഷർ 1
കമ്പ്യൂട്ടർ 10
LCD പ്രൊജക്ടർ 1
ടി.വി 1
ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്
പബ്ലിക് അഡ്രസിങ് സിസ്റ്റം 1
സ്പീക്കർ എല്ലാ ക്ലാസ്സിലും
ബയോഗ്യാസ് പ്ലാന്റ് ഉണ്ട്
വാട്ടർ കണക്ഷൻ ഡാനിഡ ശുദ്ധജല പദ്ധതി

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

== വഴികാട്ടി == {{#multimaps: 10.812413, 76.010566 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=വി.പി.യു.പി.എസ്_കാലടി&oldid=398789" എന്ന താളിൽനിന്ന് ശേഖരിച്ചത്