സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ഇ-വിദ്യാരംഗം‌

13:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളും ദൃശ്യശ്രാവ്യമാധ്യമങ്ങളും രേഷ്മ ആർ

               ഇന്ന് നാടെങ്ങും അക്രമവും അരാജത്വം നിറഞ്ഞിരിക്കുന്ന. കുട്ടികളു‍ടെ മനസ്സിൽ പോലും നിഷ്കളങ്കത മാറിപോയിരിക്കുന്നു. മനസ്സിനെ വിഷമിപ്പിക്കാത്ത ഒരു വാർത്തയെങ്കിലും ഇല്ലാതെ ഒരു ദിവസവും പോലും ഉണരിുന്നില്ല. ലോകത്തിലെ ഇന്നത്തെ രീതിയിൽ കൂടുതല്ലായി അധാർമ്മികതിയിലെക്ക് നയിച്ചതിന്റെ ഒരു പ്രധാന കാരണം നമ്മുടെദൃശ്യശ്രാവ്യ മാധ്യമങ്ങാണെന്ന് പറയാതിരിക്കാൻ വയ്യ. മുൻ കാലങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഗാന്ധിജി, എബ്രഹാം ലിങ്കൺ,ഇങ്ങനെ പല മാതൃകാ പുരുഷൻമാതുണ്ടായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കുട്ടികളും സിനിമാതാരങ്ങളെയും മോഡലുകളെയുമാണ് തങ്ങളുടെ മാതൃകകളായി തെരഞ്ഞടുക്കുന്നത്. കുട്ടികളിൽ മാധ്യമങ്ങൾ ചെലുത്തന്ന വലിയ സ്വാധീനം ഇതിൽ നിന്ന് മനസ്സിലാക്കാം . ഒരു വലിയ ശതമാനം കുട്ടികളും വായനയ്ക്കും പഠനത്തിനും ഉള്ള സമയം സിനിമ, സീരിയൽ, കാർട്ടുൺ, കംപ്യൂട്ടർ ഗെയിമുകൾ, ഇന്റർനെറ്റ് ചാറ്റിംഗ് തുടങ്ങിയവയ്ക്കായി ചിലവഴിക്കുന്നു. മൂല്യബോധമുളവാക്കുന്ന പരിപാടികൾ മാധ്യമങ്ങൾ വളരെ കുറച്ചു മാത്രമേ പ്രേഷണം ചെയ്യുന്നുള്ളു. അത് ഉപയോഗപ്പെടുത്തുന്നവരാകട്ടെ വളതെ കുറച്ചും.. 

ജീവിതത്തിലെ തന്നെ ​​ഏറ്റവും മനോഹരമായ കാലയളവാണ് ബാല്യം. ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഓരോ കുട്ടിയും എല്ലാ രീതിയിലും മുന്നോട്ടുത്തന്നൊണ് ജീവിക്കുന്നത്. പണ്ട് പുസ്തകങ്ങളിൽ അക്ഷരമായി മാത്രം ഉണ്ടായിരുന്ന അറിവ് ഇന്ന് പലരീതിയിലും പുസ്തകത്തേക്കാൾ എളുപ്പത്തിൽ കുട്ടികൽക്ക് മനസ്സിലാകുന്ന രീതിയിലാണ് വിവരസാങ്കേതിക വിവരങ്ങളുടെ ഇന്നത്തെ വളർച്ച പ്രത്യേകിച്ചും കുട്ടികൾ ഇതിനോട് ഏറേ താല്പര്യം കാണിക്കുന്നുണ്ട്. ഇന്റർനെറ്റും ടി.വി.യും ഒന്നും ഇല്ലാത്ത വീടുകൾ ഇന്നു വളരെ കുറവാണ്. പഠിക്കാനും വായിക്കാനും കാണിക്കുന്ന ഉത്സാഹം ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ ഇടപ്പെടാന്നായി കുട്ടികള ഇന്ന് ഉരയോഗിക്കുന്നു. ഇതിലൂടെ പലർക്കും മാനസിക അനാരോഗ്യങ്ങളുടെ പല ലക്ഷണങ്ങളും കാണാൻ സാധിച്ചു. എന്നിവയെല്ലാം ധാരാളം സമയം ഇതിനായി ചിലവഴിക്കുന്ന കുട്ടികളിൽഅക്ഷമ, അന്തർമുഖത്വം എന്നിവയെല്ലാം പരക്കെ കാണുന്നു. പലയിടങ്ങളിലും മാതാപിതാക്കൾ ഇവയ്ക്ക് അനുകൂലരാണെന്നും കണ്ടെത്തി. ഇത്തരത്തിലും രക്ഷിതാക്കളുടെ മനോഭാവം കുട്ടികളെ നാശത്തിലേക്ക് നയിക്കുന്നു. എന്നും മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ മാതൃക. പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഈ കുരുന്നു സ്വപ്നങ്ങളെ കെെ പിടിച്ചുയർത്താൻ ഒരു പരിധിവരെ മാതാപിതാക്കൾക്ക് സാധിക്കും. ഇത്തരം മാധ്യമങ്ങളിലെ കുട്ടികളുടെ അമിതമായ താൽപര്യം തടയാൻ‌ മാതാപിതാക്കളുടെ , സൗമ്യവും സൗഹൃദപരമായ പെരുമാറ്റത്തിനു സാധിക്കും. വായനയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉടയാത്ത മനസ്സും കൂർമ ബുദ്ധിയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും.