ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി /6

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൃത്യു

കാർനിഴലാടിയോഴുകും തെളിവാനിൽ
തീരാവേദനയുതിർക്കും പയകണങ്ങൾ
വന്നെത്തുന്നുവേദനയുടെ
വർഷമേഘം.

പൂഴിപറക്കുന്ന പൃഷ്ഠഭൂമിയിൽ
ഭാനുമരീചിയുംഭയാനകമായി
ജീവിതമെന്നതൊരു തുലാഭാരം
ജീവനെന്നതു ഒരു പൊള്ളജാലകം

പാരിൽ നമുക്ക് പിറവി
മേദിനിയിൽ നമുക്ക് മരണം.
ജനനവും മരണവും ഒന്നിലേക്കെങ്കിൽ
മാനവനിൽ വിവേചനം വ്യർത്ഥം.

മഹാർഹം നമ്മുടെ ജീവനു
ഒരുനിമിഷമെത്തുന്നതറിയാതെയുള്ളിൽ
ശ്യാമമായ വാനിൽ മനസ്സിൽ
മ്ലാനമായ മുഖം വിടരുന്നു.

നിശിതമായ ഈ ജീവിതത്തിനു
ഒരു നിമിഷംകൊണ്ടു നാശം
മൃത്യുവിനെത്തുന്ന മർത്യൻ,
പാവകനിലൂടെ പൃഥ്യുവിൽ.

ശരത് കെ എസ്,