ജി.എച്ച്.എസ്. എസ്. അഡൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐതിഹ്യത്തിലെ അഡൂർ


രാമായണ-മഹാഭാരത ഇതിഹാസങ്ങൾ ലോക ക്ലാസ്സിക്കുകളാണ്. ഇവയിൽ ചിത്രീകരിച്ചിരിക്കുന്ന ജീവിതങ്ങൾ എന്നെന്നും നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സാത്വികമായ പരിഹാരങ്ങൾ നിർദ്ദേളിക്കുന്നു. ഇവ രണ്ടിന്റെയും മൂലരചന സംസ്കൃതത്തിലാണ് നടന്നിരിക്കുന്നതെങ്കിലും, ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലും വിദേശീയ ഭാഷകളിലേക്കും തർജിമയിലൂടെ കടന്നെത്തിയിരിക്കുന്ന ഈ കൃതികൾ വിസ്തൃതമായ ജനസമൂഹത്തെ ആകർഷിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടിതിഹാസങ്ങളിലും അനന്യമായ ഭക്തി, വിശ്വാസം, കഥയിൽ വന്നുപോകുന്ന പാത്രങ്ങൾ, ചുറ്റുപാടുകൾ, സംഭവങ്ങൾ തുടങ്ങിയവ നമ്മുടേതുതന്നെയെന്ന ആത്മീയഭാവം നമ്മിൽ ജനിപ്പിക്കുന്നു. ആ കഥാപാത്രങ്ങളുടെ ആദർശങ്ങൾ സ്വീകരിച്ച് നമ്മൾ കുട്ടികൾക്ക് ഇവരുടെ പേര് നൽകുന്നതിനും മടിക്കുന്നില്ല. ഉദാഹരണമായി രാമൻ, കൃഷ്ണൻ, അർജുനൻ, ശങ്കരൻ തുടങ്ങി എത്രയെത്ര പേരുകൾ. കഥയിൽ നടക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ നടന്നു എന്ന വിശ്വാസം നമ്മൾ സ്വീകരിക്കുന്നു. അതു ഐതിഹ്യമായി വളർന്നു. ഐതിഹ്യത്തിന് തെളിവ് ആവശ്യമില്ല. വിശ്വാസം മാത്രമുണ്ടായാൽ മതി.


അർജുനൻ ശിവനെ തപസ്സു ചെയ്തു 'പശുപതാസ്ത്രം' നേടുന്ന സംഭവം മഹാഭാരതത്തിൽ വർണിച്ചിട്ടുണ്ടല്ലോ? അതൊരു വലിയ കഥ. കഠിന തപസ്സിനു ശേഷം മാത്രമേ അർജുനന് ശിവനെ പ്രത്യക്ഷപ്പെടുത്താൻ സാധിക്കുന്നുള്ളൂ. പ്രത്യക്ഷമായ ഉടനെ പശുപതാസ്ത്രം നൽകാൻ ശിവൻ തയ്യാറാകുന്നില്ല. പശുപതാസ്ത്രം എന്ന അമൂല്യവും അപൂർവ്വവുമായ ആയുധം അനർഹമായ കൈകളിൽ എത്തിച്ചേരാൻ പാടില്ലെന്നും, അർഹനു തന്നെയാണ് താനീ ആയുധം നൽകുന്നതെന്നും ലോകർഅറിഞ്ഞതിനു ശേഷം മാത്രമേ താനിതു നൽകൂ എന്നും ശിവൻ തീരുമാനിച്ചിരിക്കാം. ഇതിനായി ഒരു നാടകം കളിക്കാൻ അദ്ദേഹം തയ്യാറാവുന്നു. "ശബരശങ്കരവിലാസം" എന്ന പേരിൽ ഇതു പ്രസിദ്ധമായിരിക്കുന്നു. കന്നഡ ഭാഷയിലെ ആചാര്യകവി ശ്രീ കുമാരവ്യാസൻ തന്റെ കർണ്ണാടക ഭാരത കഥാമഞ്ജരിയിലെ 'ആരണ്യപർവ്വത്തിൽ' വളരെ സുന്ദരമായി ഈ സംഭവത്തെ വർണിച്ചിട്ടുണ്മ്. അതവിടെ നിൽക്കട്ടെ.


"ശബരശങ്കരവിലാസത്തിലെ" കഥ നമ്മുടെ അഡൂരും പരിസരങ്ങളിലുമായി നടന്നതാണെന്ന് പൂർവ്വികർ വിശ്വസിച്ചുവരുന്നു. ഈ സംഭവത്തിനു ഉപോൽബലകമായ ഒട്ടനവധി സ്ഥലനാമങ്ങൾ ഈ സ്ഥലവും സമീപദേശങ്ങളുമായി കടന്നുവരുന്നു. ഇവയെപ്പറ്റി അറിയുന്നതും ചിന്തിക്കുന്നതും വളരെയധികം രസനീയവുമാണ്.


തപസ്സിൽ മുഴുകിയ അർജുനന്റെ സമീപത്ത് ശിവൻ പേടരൂപത്തിൽ പ്രത്യക്ഷനാവുന്നു. ഒരു പന്നിയിലൂടെയാണ് പരീക്ഷണം അരങ്ങേറുന്നത്. ആ പന്നി ഓടിക്കളിച്ച സ്ഥലം പന്നിയാടി.െന്നറിയപ്പെട്ടു. (പന്നി വിളയാടിയ സ്ഥലം എന്ന അർത്ഥത്തിൽ) പന്നിയുടെ ശബ്ദകോലാഹലം മൂലം തപസ്സു മുടങ്ങിയ അർജുനൻ ഒരു കല്ലെടുത്ത് പന്നിയെയെറിയുന്നു. ആ സ്ഥലം പഞ്ചിക്കൽഎന്നറിയപ്പെട്ടു. (തുളു ഭാഷയിൽ പഞ്ചിയെന്നാൽ പന്നിയെന്നർത്ഥം). ഏറുകൊണ്ട് വേദന സഹിക്കാൻ കഴിയാതെ ഓടിയ പന്നി വിശാലമായ അടുക്ക ('അടുക്ക' എന്നാൽ പാറകളും കുറ്റിച്ചെടികളും ചേർന്ന തുറസ്സായ സ്ഥലമെന്നർത്ഥം)യിൽ ചെന്നു വീണു. ആ സ്ഥലമാണ് ഹന്ധിലടുക്ക. 'ഹന്തി' ഉച്ചാരണഭേഗത്തിലൂടെ ബന്തിയാവുകയും ക്രമേണ ബന്തിലടുക്കയും തുടർന്ന് ബന്തിയടുക്കയും ബന്തടുക്ക യുമായി മാറി. പന്നി വീണു പിടഞ്ഞ സ്ഥലം പള്ളഞ്ചിയും ശിവൻ പേടരൂപത്തിൽ പ്രത്യക്ഷപ്പെട്ട സ്ഥലം ബേഡഡുക്കയുമായി. പന്നിയെ വധിക്കാനായി പിന്നീട് അംബെയ്ത അർജുനനും കിരാതനും പന്നിക്കായി പരസ്പരം പോരടിക്കുന്നു. അർജുനൻ ശിവനു നേരെ അംബ് പ്രയോഗിച്ചു. ആ ബാണം പതിച്ച സ്ഥലം കുറ്റിക്കോൽ ആയി. ('കോൽ' എന്നാൽ അംബെന്നർത്ഥം. 'കുറ്റി' എന്നാൽ കുത്തിയ സ്ഥലം എന്നും). എന്നാൽ വില്ലാളിയായിട്ടും ഒരംബ് പോലും എയ്ത് കൊള്ളിക്കാൻ അർജുനന് കഴിഞ്ഞില്ല. അംബ് തീർന്നപ്പോൾ കാട്ടാളനുമായി മല്ലയുദ്ധമാരംഭിക്കുന്നു. മല്ലയുദ്ധത്തിൽ ഏർപ്പെട്ട സ്ഥലം മല്ലാവ (മല്ലാവര) എന്നറിയപ്പെട്ടു. പരസ്പരം ഉരുണ്ടുമറിഞ്ഞ സ്ഥലം ഉർഡൂർ എന്നറിയപ്പെട്ടു. ഉർഡൂർ പിന്നീട് അഡൂർ ആയിത്തീർന്നു. ഘോരയുദ്ധത്തിനുശേഷം വിജയിയായിത്തീർന്ന അർജുനനെ ശിവൻ അനുഗ്രഹിക്കുന്നു. ഈ സ്ഥലങ്ങളെല്ലാം അഡൂരും ചുറ്റുപാടുമായി ഉള്ള സ്ഥലങ്ങളാണ്.



അഡൂർ ശ്രീമഹാലിംഗേശ്വര ക്ഷേത്രം




അഡൂർ ടൗൺ


അഡൂർ ഗ്രാമത്തിലൂടെ ഒഴുകുന്ന പയസ്വിനിപ്പുഴ

'