കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - സേ പരീക്ഷാ വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സേ പരീക്ഷാ വിവരങ്ങൾ -2010
* S.S.L.C. സേ പരീക്ഷ മെയ് 17 മുതൽ 21 വരെ നടത്തുന്നു.
* ഫലപ്രഖ്യാപനം ജൂൺ ആദ്യവാരമായിരിക്കൂം.
* സേ പരീക്ഷ എഴുതുവാൻ അർഹതയുള്ളത് ഏതെങ്ങിലും ഒന്ന് / രണ്ടു വിഷയങ്ങളിൽ മാത്രം D + ഗ്രേഡ് എങ്കിലും വാങ്ങാത്തവർക്കാണ്.
* എഴുത്ത് പരീക്ഷയുടെ സ്കോർ മാത്രമേ മെച്ചപ്പെടുത്താനാകൂ. ഐ.ടി. യ്ക് തിയറി മാത്രം, പ്രാക്ടിക്കൽ ഇല്ല.
* ജില്ലാടിസ്ഥാനത്തിൽ പൊതു പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.
* ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷിക്കാം.
* ഒരു വിഷയത്തിന് 100 രൂപ നിരക്കിൽ രണ്ടു വിഷയത്തിന് 200 രൂപയാണ് അപേക്ഷാഫീസ്.
* SSLC ഫലത്തിന്റെ കംപ്യൂട്ടർ പ്രിന്റ് ഔട്ട് ,/ 2010 SSLC കാർഡിന്റെ പകർപ്പ് എന്നിവ ഉപയോഗിച്ച് അപേക്ഷിക്കാം.
* സേ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടുന്നവർക്ക് ഉപരി പഠനത്തിന് അർഹതയുണ്ടായിരിക്കും.
* SSLC പരീക്ഷയ്ക് രജിസ്റ്റർ ചെയ്തവരിൽ അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവരുടെ മരണം, അപകടം, ഗുരുതര രോഗം തുടങ്ങിയ ഏതെങ്കിലും കാരണത്താൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് രണ്ടിൽ കൂടുതൽ പേപ്പർ എഴുതാൻ അനുമതി കിട്ടും. ഇതിന് വില്ലേജ് ഓഫീസർ / അംഗീകൃത ഡോക്ടർ എന്നിവരുടെ മതിയായ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
* നിരാശരാകാതെ ധൈര്യമായി പരീക്ഷയെ നേരിടുക.
* വിജയാശംസകൾ...

ഇത് അറിയിപ്പ് മാത്രമാണ്. ആധികാരികമായി അന്വേഷിച്ച് വേണ്ട നടപടികൾ ചെയ്യുക