പരിസ്ഥിതി ക്ളബ്ബ് ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്


ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി ക്ലബ്ബന്റെ സഹായത്തോടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്തിനെ നേരിടാൻ സ്കൂളിലെ കുട്ടികൾ ഒന്നടങ്കം മുന്നിട്ടിറങ്ങി. സ്കൂൾ കാമ്പസിൽനിന്ന് പ്ലാസ്റ്റിക് വസ്തുക്കൾ മുഴുവൻ പെറുക്കി മാറ്റി കാമ്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കി. പെറുക്കിയെടുത്ത പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം തന്നെ പ്രത്യേകം തയ്യാറാക്കിയ വീപ്പകളിലും കുഴികളിലും ഇട്ടു തീ കൊളുത്തി. പരിസരമലിനീകരണം ഉണ്ടാക്കാത്ത രീതിയിലായിരുന്നു വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നത്. സംസ്ഥാന ഗവൺമെന്റ് പുറത്തിറക്കിയ " തെളിമ " പുസ്തകം കുട്ടികൾക്ക് പരിസ്ഥിതി ശുചിത്വകാര്യത്തിൽ കൂടുതൽ പ്രചോദനം നൽകുന്നതായിരുന്നു. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യവും നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസുകളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയിരുന്നു. വളരെയേറെ പോരായ്മകളുള്ള നമ്മുടെ സ്ഥാപനത്തിൽ ഉള്ള സൗകര്യങ്ങൾ വെച്ചുകൊണ്ട് നല്ലരീതിയിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുവാൻ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പരിശ്രമിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.


"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ളബ്ബ്_‍‍&oldid=394673" എന്ന താളിൽനിന്ന് ശേഖരിച്ചത്