മലപ്പുറം ജില്ല

Schoolwiki സംരംഭത്തിൽ നിന്ന്
05:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:ജില്ലാവിവരപ്പട്ടിക

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം .മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്,വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂർ തെക്ക് പാ‍ലക്കാട് തൃശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്]

. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 6 താലൂക്കുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നിവയാണ് ജില്ലയിലെ 5 മുനിസിപ്പാലിറ്റികൾ.

കാലിക്കറ്റ് സർ‌വ്വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്.

അതിർത്തികൾ

പ്രമാണം:Thunchan Smarakam1.jpg
തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം

വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.

ചരിത്രം

മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇൻഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.

നിയമസഭാ മണ്ഡലങ്ങൾ

  1. മങ്കട
  2. മഞ്ചേരി
  3. മലപ്പുറം
  4. വണ്ടൂർ
  5. പെരിന്തൽമണ്ണ
  6. തിരൂരങ്ങാടി
  7. തിരൂർ
  8. താനൂർ
  9. പൊന്നാനി
  10. കോട്ടക്കൽ
  11. കൊണ്ടോട്ടി
  12. നിലമ്പൂർ
  13. വേങ്ങര
  14. വള്ളിക്കുന്ന്
  15. തവനൂർ
  16. ഏറനാട്

പ്രധാന നദികൾ

വിനോദസഞ്ചാര കേന്ദ്രങ്ങൾ

അവലംബം


കൂടുതൽ വിവരങ്ങൾക്ക്

Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം

കോട്ടകുന്ന് ചിത്രങ്ങൾ

ഫലകം:മലപ്പുറം ജില്ല ഫലകം:Kerala Dist ഫലകം:മലപ്പുറം - സ്ഥലങ്ങൾ

ഫലകം:Kerala-geo-stub

en:Malappuram district hi:मलप्पुरम जिला it:Distretto di Malappuram nl:Malappuram (district) no:Malappuram (distrikt) ta:மலைப்புறம் மாவட்ட


"https://schoolwiki.in/index.php?title=മലപ്പുറം_ജില്ല&oldid=391243" എന്ന താളിൽനിന്ന് ശേഖരിച്ചത്