മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്

19:13, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Joy. c. c (സംവാദം | സംഭാവനകൾ)


നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്
വിലാസം
വെള്ളിക്കോത്ത്

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Joy. c. c



ചരിത്രം

1906 ഏപ്രില്‍ മാസം ബോര്‍ഡ് എലിമെന്ററി സ്കുള്‍ ആയി മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊന്‍കിരണങ്ങള്‍ ഈ ഗ്രാമത്തെ ഉണര്‍ത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാന്‍ പി. കേളുനായര്‍ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവര്‍ത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണന്‍ നായര്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം 1948-ല്‍ ആണ് ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിക്കോത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായ് വര്‍ത്തിച്ചത് ഈ സ്കൂളാണെന്നത് ആവേശകരമായ വസ്തുതയാണ്. ഈ കാലയളവില്‍ അധ്യാപനം എന്ന മഹത് പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉന്നത നിലവാരത്തിലെത്തിക്കാന്‍ തങ്ങളുടെ ജീവിതത്തിലൂടെ ശ്രമിച്ച ധന്യരാണ് ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി മാസ്റ്റര്‍, ശ്രീ. അപ്പു മാസ്റ്റര്‍, ശ്രീ. സത്യനാരായണന്‍ മാസ്റ്റര്‍, ശ്രീ. ഗോപാലന്‍ കുരിക്കള്‍ മാസ്റ്റര്‍, ശ്രീ. എന്‍. സി. കണ്ണന്‍ മാസ്റ്റര്‍, ശ്രീ. കെ. ഗോപാലന്‍ മാസ്റ്റര്‍, ശ്രീ. മാധവന്‍ മാസ്റ്റര്‍, ശ്രീ. മാരാര്‍ മാസ്റ്റര്‍ എന്നീ ഗുരുഭൂതന്മാര്‍. 1976-ല്‍ ആണ് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുന്നത്. 1979 ലാണ് ഈ വിദ്യാലയത്തിന് മലയാള സാഹിത്യത്തിലെ മേഘരൂപനായ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരു നല്കുന്നത്. അന്നുമുതല്‍ ഈ വിദ്യാലയം മഹാകവി പി. സ്മാരക ഹൈസ്കൂള്‍ ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് 1992 ഒക്ടോബര്‍ മാസത്തില്‍ ഈ വിദ്യാലയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐടി ക്ലബ്ബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.32994" lon="75.087433" zoom="10" width="300" height="250" selector="no" controls="no"> 11.071469, 76.077017, 12.342538, 75.088913, മഹാകവി പി സ്മാരക ഗവ. വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂള് വെള്ളിക്കോത്ത് </googlemap>