സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
വിലാസം
കണ്ണോത്ത്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Sahskannoth




   സഹ്യന്റെ  മടിത്തട്ടില്‍  ബ്രഹ്മഗിരിയുടെ  താഴ്വാരത്തില്‍,   തുഷാരഗിരിയുടെ  കുളിര്‍കാറ്റേറ്റുകൊണ്ട്  
കോഴിക്കോട്  -   മൈസൂര്‍     എന്‍. എച്ച് - ല്‍  നിന്നും  6 കി. മി. അകലെയാണ്   
കണ്ണോത്ത്   ഹൈസ്കൂള്‍    സ്ഥിതി ചെയ്യുന്നത്.   പ്രകൃതിരമണീയമായ  ഈ  പ്രദേശം 
 കോടഞ്ചേരി‌|  -   പുതുപ്പാടി  പഞ്ചായത്തുകളുടെ   അതിര്‍ത്തിഗ്രാമം   കൂടിയാണ്

ചരിത്രം

സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂണ്‍ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാര്‍ജില്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ലാബും വയനാമുറിയും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മള്‍ട്ടിമീഡിയ കമ്പ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍‍.സി.
  • ഔഷധത്തോട്ടം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.  :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി, റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്ര വര്‍ത്തിക്കുന്നുണ്ട്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്ഷാധികാരിയായും റവ. ഫാ. മാത്യു മാവേലില്‍ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഈ ‍ വിദ്യാലയത്തിന്റെ പ്രധാന അധ്യാപിക ശ്രീമതി അന്നമ്മ കെ. എസ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1978- 84 ടി. കെ വര്‍ക്കി
1984- 87 എം. കെ ജോസഫ്
1987- 92 എ. ചാണ്ടി
1992 - 94 എന്‍. എ. വര്‍ക്കി
1994 - 99 പി. ജെ. മൈക്കിള്‍‍
1999- 02 പി. ടി സക്കറിയ
2002 - 04 കെ. ജെ. ജോസഫ്
2004 - 06 സി. ടി തോമസ്
കെ എസ്. അന്നമ്മ

{} ‌‌|-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.പി.വല്‍സമ്മ - ആദ്യ ബാച്ചിലെ ടോപ് സ്കോറര്‍ - ഓസ്ട്രേലിയ
  • ദീപ്തി തോമസ് - ISRO - ശാസ്ത്റജ്ഞ
  • ദീനാമ വര്‍ഗീസ് , ഷെറിന്‍ മാത്യുസ്, ജെറിന്‍ മാഴ്സലസ് - വിവിധ ബാച്ചുകളിലെ ടോപ് സ്കോറര്‍
  • ഡോ.റോസ്ബിന്‍ വര്‍ഗീസ് - ബാംഗ്ളൂര്‍
  • ഗിരിഷ് ജോണ്‍ - പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്
  • കെ. സി. വേലായുധന്‍ - കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക