Schoolwiki സംരംഭത്തിൽ നിന്ന്
ക്ലാസ്സ് പിടിഎ ജിഎച്ച്എസ്എസ് എടപ്പാള്‍
പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകള്‍ വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ പിടിഎ മീറ്റിംഗ് സെപ്റ്റംബര്‍ 19 ചൊവ്വാഴ്ച നടന്നു.ഉച്ചക്ക് കൃത്യം 2മണിക്കു തന്നെ മീറ്റിംഗ് ആരംഭിച്ചു. എല്ലാ ക്ലാസുകളിലും രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു. അവര്‍ രക്ഷിതാക്കളുമായി സംവദിച്ചു. കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡുകളില്‍ രക്ഷിതാക്കള്‍ ഒപ്പുവെച്ചു. കൃത്യം നാലു മണിക്കുതന്നെ മീറ്റിംഗ് അവസാനിച്ചു.