ഗവ എച്ച് എസ് എസ് പൂങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 9 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22042 (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് എസ് പൂങ്കുന്നം
വിലാസം
പുങ്കുന്നം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം15/01/1926 - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-09-201722042





ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ല്‍ എല്‍. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ല്‍ ജൂണ്‍ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു.9-8-2004ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി ആയി. ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീമതി . എം തങ്കം ആണ്‍ . 1983 ല്‍ ആദ്യ പത്താംതരക്കാരായ 129 പേരില്‍ 59% കുട്ടികള്‍ വിജയിച്ചു. പിന്നീട് 1985 ല്‍ വിജയശതമാനം 90 ആയി ഉയര്‍ന്നു. ആ വര്ഷം 1100 കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. 38 അദ്ധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങള്‍ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴില്‍ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു. പ്രധാനവ്യവസായ സ്ഥാപനം തുണിമില്‍ " സീതാറാം മില്‍ " ആയിരുന്നു. കമ്പനി ഇപ്പോള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികള്‍. വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങള്‍ - കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്‍ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‍ണ ക്ഷേത്രം. വിദ്യാലയത്തിന്റ സമീപത്തുള്ള ദേവാലയമാണ് പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയം.വര്‍ഷംതോറും വരുന്നപെരുന്നാളിനും,ഉത്സവങ്ങള്‍ക്കും, ജാതിമതഭേതമന്യേ പരസ്പരം ആഘോഷിക്കുന്നു. മത കൂട്ടായ്മയുടെ വിലപ്പെട്ട മൂല്യങ്ങള്‍ നമുക്കിവിടെ കാണാന്‍ കഴിയും.

പൂങ്കുന്നം സ്ക്കൂളിന്റെ വളര്‍ച്ചയില്‍ പ്രയത്നിച്ചവര്‍

സമീപ പ്രദേശത്തുള്ള ആരാധനാലയങ്ങളായ കുട്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം,സെന്റ് തോമസ് ക്രിസ്റ്റ്യന് പള്ളി,പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കള്‍, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്, മുന്‍ എം.എല്‍.എ ധര്‍മ്മരാജയ്യര്‍‍, ഗോപാല വൈദ്യര്‍, ശ്രീ കെ.ആര്‍‍‍‍.ജോസ്, മുന്‍ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ ശ്രീ പരമന്‍, മന്ത്രി ശ്രീ രാജേന്ദ്രന്‍, എം.പി ശ്രീ പി.ആര്‍.രാജന്‍, എം പി ശ്രീ സി.കെ.ചന്ദ്രപ്പന്‍, ഇട്ട്യേം പുറത്ത് ശ്രീ.വിജയന്‍ തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. ഗതാഗത സൗകര്യം പരിമിതികളുള്ളതാണ് വണ്‍വേ സംവിധാനം വന്നതോടെ പ്രൈവറ്റ് ബസുകള്‍ സ്ക്കൂളിന്റെ മുമ്പില്‍ നിര്‍ത്താറില്ല ബസ്സിറങ്ങിയാല്‍ കുറച്ച് നടക്കണം റെയില്‍വേസ്റ്റേഷന്‍ സമീപത്തു തന്നെയുണ്ട് കുട്ടികള്‍ അധികവും കാല്‍ നടക്കാറാണ് ഇവിടെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പതിനൊന്നും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉരു കായികാധ്യായാപകനും പ്രവൃത്തിപരിചയ അധ്യാപകനുമടക്കം ഒമ്പത് പേരും മൂന്ന് യുപി അധ്യാപകരും നാല് എല്‍ പി അധ്യാപകരും സേവനമനുഷ്ഠിച്ചുവരുന്നു നാല് ഓഫീസ് അംഗങ്ങളും രണ്ട് ലാബ് അസിസ്റ്റന്റ്മാരുമുണ്ട് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് ലക്ചേഴ്സിനെ നിയമിച്ചിട്ടുണ്ട് ഒരു ശക്തമായ പി ടി എ ഉണ്ട് സ്ക്കൂളിന്റെ മേധാവികളായി പ്രധാനാധ്യാപികയും പ്രിന്‍സിപ്പാളും സേവനമനുഷ്ടിക്കുന്നു പൂങ്കുന്നം സ്ക്കൂള്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ്.




പൂങ്കുന്നം ഹയര്‍സെക്കന്ററി സ്ക്കൂള്‍ ഭേദപ്പെട്ട നിലയില്‍ ആധുനിക സൌകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,കമ്പ്യൂട്ട‍ര്‍ ലാബ്, സ്മാര്‍ട്ട് റൂം തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ട്. വേണ്ടത്ര ക്ളാ‍സ്സ് മുറികളും,ഫര്‍ണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട്. സ്ക്കൂളിനോടനുബന്ധിച്ച് ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി വരുന്നുണ്ട്. ഒരു ഭക്ഷണശാല,ജലസംവിധാനം,മൂത്രപ്പുരകള്‍, എന്നിവയുമുണ്ട്.ഗതാഗതസൌകര്യം പരിമിതികളുള്ളതാണ്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എ‍ഡിറ്റോറിയല്‍ ബോര്‍ഡ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 82 (വിവരം ലഭ്യമല്ല)
1982 - 89
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 കമലാ ഭായ്
2004- 05 വല്‍സല
2005- 06 ഭവാനി.C.K
2006 - 08 ശകുന്തള.K.
2008 - 09 ഗീതാദേവി.K.
2009 - 10 വല്‍സല.K.
2010 - 2013 വിലാസിനി ടി സി
2013 - 14 ലത പി ബി
2014 ജയരാജന്‍ വി സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.മുരളീധരന്‍

വഴികാട്ടി

{{ #multimaps:10.533509,76.213746 |width=800px |zoom=16}}