ഗവ. വി എച്ച് എസ് എസ് വാകേരി/നാഷണൽ കേഡറ്റ് കോപ്സ്-17

15:48, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) ('സമഗ്ര വിദ്യാലയ വികസനപദ്ധതി 2016-17 വിദ്യാലയം - ഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമഗ്ര വിദ്യാലയ വികസനപദ്ധതി 2016-17

വിദ്യാലയം - ഗവ ഹൈസ്ക്കുള്‍ വാകേരി ഉപജില്ല - സുല്‍ത്താന്‍ ബത്തേരി

വിദ്യലയത്തില്‍ ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ 607കുട്ടികള്‍ അധ്യയനം നടത്തുന്നു. സാമൂഹ്യമായുംസാമ്പത്തികമായും വളലെ പിന്നാക്കം നില്ക്കുന്ന കുട്ടികളാണ് ഇവിടുത്തെ ഭൂരിഭാഗം കുട്ടിളും. ആകെ കുട്ടികളുടെ 46 % പട്ടികവര്‍ഗത്തില്‍പെട്ട പണിയര്‍, കാട്ടുനായ്ക്കര്‍, ഊരാളി, മുള്ളക്കുറുമവിഭാഗത്തില്‍ പെട്ടവരാണ്. രക്ഷിതാക്കളേറെയും കുട്ടകളുടെ പഠനകാര്യത്തിലോ ആരേഗ്യകാര്യത്തിലോ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാന്‍ കഴിവുള്ളലവരല്ല. അതുകൊണ്ടുതന്നെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതി കൈവരിക്കുനുള്ള ഏതൊരു പരിപാടിയും ഏറെശ്രമകരവും ഫലപ്രാപ്തിയിലെത്തിക്കുവാന്‍ വൈഷമ്യം നേരടുന്നവയുമായിരിക്കും നിലവില്‍ ഹൈസ്ക്കുള്‍ തലം വരെ 257 ആണ്‍കുട്ടികളും 350 പെണ്‍കുട്ടികളും വി എച്ച എസ് ഇ വിഭാഗത്തില്‍ 48ആണ്‍കുട്ടികളും 52പെണ്‍കുട്ടികളും അധ്യയനം നടത്തിവരുന്നു ആവശ്യത്തിന് അധ്യാപകര്‍ ഉണ്ടെങ്കിലും പ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ കാലപ്പഴക്കം ചെന്നതും പുനര്‍നിര്‍മാണം നടത്തേണ്ടവയുമാണ്, വാഹനസൗകര്യം കുറവുള്ളതിനാല്‍ യാത്രാ പ്രശ്നം ഏറെഅനുഭവിക്കുന്ന ഒരുപള്ളിക്കൂടമാണിത്. പോഷകാഹരക്കുറവും ന്യൂനപോഷണവുമാണ് സ്ക്കുളിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. മാതാപിക്കളുടെ ലഹരി ഉപയോഗം, അഛ്ചനമ്മമാരുടെ വേര്‍പിരിഞ്ഞുള്ള ജിവിതം പുനര്‍വിവാഹം എന്നിവയും ചില കുട്ടികളില്‍ ഏല്‍പ്പിക്കുന്ന മാനസീകസംഘര്‍ഷങ്ങള്‍ ചെറുതല്ല. അപൂര്‍വം കുട്ടികളില്‍ കണ്ടുവരുന്ന പുകവലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ പരിഗണിക്കപ്പെടേണ്ട മറ്റൊരു പ്രതിസംന്ധിയാണ്

ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍

ക്രമ നംമ്പര്‍ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കാലം/സമയം ടാര്‍ജറ്റ് വരുമാനസ്രോതസ്സ് ചെലവ് 1 ചുറ്റമതില്‍ പൂര്‍ത്തീകരണം 2 വര്‍ഷം

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ 14,00,000 2 സ്ക്കൂള്‍ ഗ്രൗണ്ട് ലെവലിംഗ്, ജലനിര്‍ഗമനസംവിധാനം ഒരുക്കല്‍ 2017-18

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ 2,00,000 3 കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം 3 വര്‍ഷം

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ 50,00,000 4 ഹാള്‍ നിര്‍മാണം 2 വര്‍ഷം

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ 10,00,000 5 കുട്ടികളുടെ പാര്‍ക്ക് 2017-18

വിവിധ സംഘടനകള്‍ 2,00,000 6 ഉച്ചഭക്ഷണം 2017-18

പി ടി എ, എസ് എസ് ജി

7 ആരോഗ്യം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം 2017-18

വിവിധ വകുപ്പുകള്‍/പി ടി എ 5,000 9 നേത്രപരിശോധനാക്യാമ്പ് കണ്ണടവിതര​ണം 2017-18

വിവിധ

സംഘടനകള്‍

10,000 10 കൊഴിഞ്ഞുപോക്ക് തടയല്‍ 2017-18

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പി ടി എ 10,000 11 പരിഹാരബോധനം 2017 ജൂണ്‍-ആഗസ്റ്റ്

ജില്ലാ പഞ്ചായത്ത് 10,000 12 പത്താംതരം റിസല്‍റ്റ് മെച്ചപ്പെടുത്തല്‍ 2017-18

ജില്ലാ പഞ്ചായത്ത് 20,000 13 എസ് ടി രാത്രികാല സഹവാസക്യമ്പുകള്‍ 2018 ജനുവരി-ഫിബ്രവരി

എസ് ടി വകുപ്പ് 1,45,000

14 യാത്രപ്രശ്നം 2017-19

തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ 20,00,000

എ) ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ 1. ചുറ്റമതില്‍ പൂര്‍ത്തീകരണം സ്കൂളിന്റെ ചുറ്റമതില്‍ അപുര്‍ണമായതിനാല്‍ സ്ക്കുളിന്റെ കെട്ടിടങ്ങള്‍ വാട്ടര്‍ടാപ്പുകള്‍, വൈദ്യുതീകരണം എന്നവ കേടുവരുന്നത് നിത്യ സംഭവമായിമാറിയിരിക്കുകയാണ്. സമീപപ്രദേശത്ത് കളിക്കളം ഇല്ലാത്തതിനാല്‍ പുറമെനിന്നുള്ളവര്‍ സ്ക്കുള്‍കോമ്പൗണ്ടില്‍ രാത്രിയാകുന്നതുവരെ കളിക്കുകയും കെട്ടടങ്ങള്‍ക്ക കേടുപാടുകള്‍വരുത്തുകയും ചെയ്യുന്നസംഭവങ്ങള്‍ വിരളമല്ല. ഇതിനാവശ്യമായ മതിപ്പു ചെലവ് 1400000/- രൂപ 2. സ്ക്കൂള്‍ ഗ്രൗണ്ട് ലെവലിംഗ്, ജലനിര്‍ഗമനസംവിധാനം ഒരുക്കല്‍ കുട്ടികളുടെ സമഗ്ര വികസനത്തിന് കായീകപരിശീലനം അനിവാര്യമാണല്ലോ. അതിനു് ഉതകുന്നവിധത്തില്‍ ഒരു കളിക്കളം ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. മഴപെയ്യുന്നതോടെ പശിമയാര്‍ന്ന മണ്ണില്‍ വെള്ളംകെട്ടിക്കിടന്ന് ചെളിക്കളമാകുന്ന ഗ്രൗണ്ടിലൂടെ കല്‍നടയാത്രപോലും ദുഷ്കരമാകുന്നു. ഗ്രൗണ്ടില്‍ മണ്ണട്ടുനിരത്തി വശങ്ങളില്‍ ജലനിര്‍ഗമനത്തിനായി ഓവുചാലുകള്‍ പണിതാല്‍മാത്രമേ ഈപ്രശ്നത്തിന് ശ്വാശ്വത പരിഹാമാവുകയുള്ളൂ. എങ്കില്‍മാത്രമേ കായികപഠനത്തിനുള്ള പിരീഡുകള്‍ കുട്ടികള്‍ക്ക് യഥാവിധി പ്രയോജനപ്പെടുത്താന്‍ കഴിയൂ. പ്രതീക്ഷിത ചെലവ് 2,00,000/- രൂപ 3.കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം യുപി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം ചെന്നതും സംഘപഠനത്തിന് വേണ്ട അളവിലല്ലാത്തതുമാണ്. നിലവിലുള്ള 4 ക്ലാസുമുറികള്‍ പൊളിച്ചുമാറ്റി അവിടെ 8 ക്ലാസുമുറികള്‍ ഉള്ള ഇരുനിലകെട്ടിടം പണിതാല്‍ മാത്രമേ നല്ലരീതിയില്‍ അധ്യയനം നടത്താനുള്ള സാഹചര്യം ഉണ്ടാവുകയുള്ളു, മാത്രമല്ല മുമ്പ് എല്‍ പി ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കിയാല്‍ ആ സ്ഥലത്ത് പുതുതായി ഒരു ഊട്ടുപുരനിര്‍മ്മിക്കാനും സാധിക്കും. സ്ക്കൂള്‍ അനുഭവിക്കുന്ന സ്ഥലപരിമിതി മറികടക്കാനും ഇതിലൂടെ ഒരുപരിധിവരെ സാധിക്കും. പ്രതീക്ഷിത ചെലവ്‌ 50,00,000/- രൂപ 4. ഹാള്‍ നിര്‍മാണം സ്ക്കൂളിന്റ വിധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും സമ്മേളിക്കാന്‍ ഹാള്‍ ഇല്ലാത്തത് പൊതു സ്ഥാപനമെന്ന നിലയില്‍ മറ്റൊരു ന്യൂനതയാണ്. ബോധവല്‍ക്കരണ ക്ലാസുകള്‍ കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്നിവ സ്ക്കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാ ത്തനിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ വളരെ പ്രയാസം നേരിടുകയാണ്. ഇപ്പോള്‍ നിലവിലുള്ള പാചകപ്പുരയോട് ചേര്‍ന്ന് ഇരുമ്പ് ട്രസ്സില്‍ മേല്‍ക്കൂരയോടുകൂടിയ ഹാള്‍ നിര്‍മിക്കുയാണെങ്കില്‍ മീറ്റിംഗുകള്‍ക്കും, പൊതുപരിപാടികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല മറ്റുസമയങ്ങളില്‍ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കനുള്ള ഇടമായും ഇതിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രതീക്ഷിത ചെലവ്‍ 10,00,000/- രൂപ 5 കുട്ടികളുടെ പാര്‍ക്ക് സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട് ഈ കുട്ടികള്‍ക്കും 1,2,3 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിയമാറ് കുട്ടികളുടെ പാര്‍ക്ക് ഏറെഅനിവാര്യമാണ്. ഇതിനായി നിലവില്‍ പ്രീ പ്രൈമറി ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുമ്പിലായി കുട്ടികളുടെ പാര്‍ക്ക് ഈ വിഭാഗത്തിലുള്ള കുട്ടികള്‍കളുടെ കായീകവും മാനസീകവുമായ വികാസത്തിന് ഫലപ്രദമാകും. പ്രതീക്ഷിത ചെലവ് 2,00,000/- രൂപ ബി) ആരോഗ്യം-ഭക്ഷണം 1, ഉച്ചഭക്ഷണം രക്ഷിതാക്കള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിരുടെ സഹകരണത്തോടെ ഉച്ചഭക്ഷണം പ്രഭാതഭക്ഷണം എന്നിവ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഉച്ചഭക്ഷണത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പുവരുത്തേണ്ടതുണ്ട്. പി ടി എ കമ്മറ്റികളില്‍ ഇക്കാര്യം പ്രത്യേകം ചര്‍ച്ചാവിഷയമാക്കി തീരുമാനങ്ങള്‍ കൈക്കള്ളേണ്ടതായുണ്ട്. ഉച്ചഭക്ഷണത്തന്റെ വൈവിധ്യ വല്‍ക്കരണം പ്രഭാതഭക്ഷണം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് വിവിധകമ്മിറ്റികള്‍ ചുമതലക്കാര്‍ എന്നിവ ഏര്‍പ്പാടാക്കണം 2. ആരോഗ്യം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം കുട്ടികളിടെ പ്രത്യേകിച്ച് ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുവാന്‍ ഭാരതീയ ചികിത്സാ വകുപ്പമായി ബന്ധപ്പെട്ട് ബാലമുകുളം പദ്ധതി സ്ക്കുളില്‍ നടപ്പില്‍ വരുത്തേണ്ടതുണ്ട് ഇതിനായി പി ടി. ഏ യുടെ സഹകരണത്തോടെ പ്രസ്തുത പരിപാടിക്കായി സമ്മര്‍ദം ചെലുത്തേണ്ടിയിരിക്കുന്നു. സ്ക്കൂള്‍ കൗണ്‍സിലര്‍, ജെ പി എച്ച് എന്‍ എന്നിവരുടെ സഹാടത്തോടെ ആരോഗ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ക്രമമായി നടത്തേണ്ടതുണ്ട്. പോലീസ്, എക്സൈസ് ആരോഗ്യവകുപ്പ്, സി ഡബ്ലു സി, ഒ ആര്‍ സി എന്നിവയുടെ സഹകരണവും സേവനവും ഇതിനായി ഉറപ്പു വരുത്തേ ണ്ടിയിരിക്കുന്നു, പ്രതീക്ഷിത ചെലവ്‍ 5,000/- രൂപ 3. നേത്രപരിശോധനാക്യാമ്പ് കണ്ണടവിതര​ണം സന്നദ്ധ സംഘടനകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പുവര്‍ഷം നേത്രപരിശോധനാക്യമ്പ് സംഘടിപ്പിക്കേണ്ടതണ്ട്. പി ടി എ ലഭ്യാകുന്ന മറ്റ് സ്രോതസ്സുകള്‍ എന്നിവ പരമാവധി ഈ സംരംഭത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പ്രതീക്ഷിത ചെലവ് 10,000 രൂപ (സ്പോണ്‍സര്‍ഷിപ്പ് വഴി) സി) അക്കാദമികം 1.കൊഴിഞ്ഞുപോക്ക് തടയല്‍ അദ്ധ്യപകര്‍, രക്ഷിക്കള്‍, പൂര്‍വിദ്യാര്‍ത്ഥികള്‍ വാര്‍ഡ് മെമ്പര്‍മാര്‍, എം പി ടി എ , എസ് പി ജി എന്നി വയുടെ സഹകരണത്തോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയാന്‍ സമിതികള്‍ രൂപീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോളനി സന്ദര്‍ശനം അവലോകനയോഗങ്ങള്‍ ചേരല്‍ പ്രോട്ടര്‍മാരുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവയിലൂടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് പരിപാടിയുടെ ആത്യന്തിക ലക്ഷ്യം. കുട്ടികള്‍ക്കാവ ശ്യമായ പഠനോപകരണങ്ങള്‍ സ്പോണ്‍സര്‍ ഷിപ്പിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു, 2.പരിഹാരബോധനം പഠന പിന്നാക്കാവസ്ഥയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് അടിസ്ഥാനപരമായ ധാരണ ഇല്ലാത്തതാണ്. ഇതിനായി പ്രീ ടെസ്റ്റുകള്‍ നടത്തി പിന്നാക്കക്കാരെ കണ്ടെത്തി പരിഹാരബോധനം നടത്തേണ്ടിയിരിക്കുന്നു. പരിപാടിയുടെ ആസൂത്രണം., മാര്‍ഗരേഖ തയ്യാറാക്കള്‍ എന്നിവയ്ക്കായി പ്രത്യേക എസ് ആര്‍ ജി ചേരുക, ക്ലാസ് സമയത്തിനുശേഷം 45 മിനിറ്റ് പ്രത്യേക പരിശിലനം എന്നിവയിലൂടെ കുട്ടികളുടെ പഠനപിന്നാക്കാസ്ഥ പരിഹരിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കാനാകും. ഇതിനായുള്ള പഠനസാമഗ്രികള്‍ക്ക് ഡയറ്റ്, ആര്‍ എം എസ് എ , എസ് എസ് എ എന്നീ സംവിധാനങ്ങളുടെ സഹായവും പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കാന്‍ മേല്‍പറഞ്ഞ ഏജന്‍സികളുടെ സഹായം ആവശ്യമാണ്. പ്രതീക്ഷിത ചെലവ് 10,000 രൂപ

3.പത്താംതരം റിസല്‍റ്റ് മെച്ചപ്പെടുത്തല്‍ എസ് എസ് എല്‍ സി റിസല്‍റ്റ് മെച്ചപ്പെടുത്താന്‍ പ്രത്യേക എസ് ആര്‍ ജി ചേരല്‍., കാലത്തും വൈകുന്നേരവും പ്രത്യേക ക്ലാസുകള്‍, അദ്ധ്യാപക വിനിമയം, വിദഗ്ദന്മാരെ ഉപയോഗിച്ചുള്ള ക്ലാസുകള്‍, കുട്ടികള്‍ക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുതകുന്ന വിധത്തില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. പ്രതീക്ഷിത ചെലവ് 10,000 രൂപ ക്രിസ്തുമസ് പരീക്ഷയുടെ റിസല്‍ട്ട് അവലോകനം ചെയ്ത് കുട്ടികള്‍ക്ക് ജനുവരി, ഫിബ്രവരി മാസങ്ങളില്‍ പ്രത്യേക പകല്‍സമയ കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഇതാനാവശ്യമായ മെറ്റീരിയലുകള്‍ക്ക് ഡയറ്റ് , ജില്ലാപഞ്ചായത്ത്, ആര്‍ എം എസ് എ എന്നിവയുടെ സഹായം പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്കുള്ള റിഫ്രഷ്മെന്റ് ചെലവുകള്‍ നിര്‍വഹിക്കുവാനായി ജില്ലാ വിദ്യാഭ്യാസ സമിതിയുടെ സഹായം പ്രതീക്ഷിക്കുന്നു പ്രതീക്ഷിത ചെലവ് 10,000 രൂപ 4.എസ് ടി രാത്രികാല സഹവാസക്യാമ്പുകള്‍ ഗിരിവര്‍ഗ വിദ്യാര്‍ത്ഥികളുടെ എസ് എസ് എല്‍ സി റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ പ്രത്യേക സഹവാസ ക്യാമ്പുകള്‍ അനിവാര്യമാണ്. എസ് എസ് എല്‍. സി വിദ്യാര്‍ത്ഥികളില്‍ 44 കുട്ടികള്‍ ഈ വിഭാഗത്തില്‍പെട്ടവരാണ് ഇതിനായി വിപുലമായ നടത്തിപ്പുകമ്മിറ്റി പി ടി എ, എസ് ആര്‍ ജി, എം പി ടി എ എന്നിവയുടെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് ചായ, പ്രഭാതഭക്ഷണം, രാത്രിഭക്ഷണം ഉച്ചഭക്ഷണം എന്നിവ എം പി ടി എ യുടെ സഹാത്തോടുകൂടി ഒരുക്കേണ്ടതുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, സോപ്പ് മറ്റ് സാധനങ്ങള്‍ , കിടക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും കരുതേണ്ടതുണ്ട്. ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റിന്റെ സഹകരണത്തെടെ മാത്രമേ പ്രസ്തുത പദ്ധതി വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. പ്രതീക്ഷിത ചെലവ് 1,45,000 രൂപ ഡി )യാത്രാപ്രശ്നം വാകേരി പ്രദേശത്ത് യാത്രാപ്രശ്നം അതിരൂക്ഷമാണ്. ഒന്നോ രണ്ടോ ബസ്സുകളെ ആശ്രയിച്ചാണ് കുട്ടികള്‍ സ്ക്കൂളില്‍ എത്തുന്നത്. കോളനികള്‍ക്ക് സമീപപ്രദേശങ്ങളില്‍ ആനയിറങ്ങുന്നതും, കടുവകളുടെ സാന്നിധ്യവും കുട്ടികളുടെ സ്ക്കൂളിലേക്കുള്ള വരവ് കുറയാന്‍ ഇടയാക്കുന്നു. കൂടല്ലൂര്‍, മൂടക്കൊല്ലി പ്രദേശങ്ങളിലെ കുട്ടികളാണ് ഇത്തരം പ്രശ്നങ്ങള്‍ നിമിത്തം ഏറെ പ്രയാസം അനുഭവിക്കുന്നത്. നിലവിലുള്ള ഗോത്രസാരഥി പദ്ധതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളു. സ്ക്കൂളിന് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ യാത്രാപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാവുകയുള്ളു. ഇതിനായി 20 ലക്ഷം രൂപ ചെലവുപ്രതീക്ഷിക്കുന്നു, എം എല്‍ എ, എം പി, തുടങ്ങിയ ജനപ്രതിനിധികള്‍ ഇടപെട്ടാലേ ഈ പ്രശ്നം പരിഹരിക്കാനാവുകയുള്ളൂ