ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രാദേശിക പത്രം
ഒാണം ആഘോഷിച്ചു
കണ്ണൂര്‍: ഒാണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
മലയോര മേഖലയിലെ മികച്ച വിദ്യാലയമായ ചാവശ്ശേരി സ്ക്കൂളില്‍ നടന്ന ഈ ആഘോഷങ്ങള്‍ക്ക് സ്ക്കൂള്‍ ഹെഡ്മാസ്ററര്‍ തങ്കച്ചന്‍,പ്രി൯സിപ്പാള്‍ റോസമ്മ ടീച്ച൪ എന്നിവ൪ പരിപാടിക്ക് നേതൃത്വം നല്‍കി.
പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.
അ൪ജു൯ ഋഷിരാജ്.പി നവ്യശ്രീ.പി