ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33085 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട
വിലാസം
കരിപ്പൂത്തട്ട്

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-201733085



ചരിത്രം

ആര്‍പ്പൂക്കര , അയ്മനം ഗ്രാമങ്ങളുടെ പടിഞ്ഞാറന്‍ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ശ്രീ പൂവത്തുശ്ശേരില്‍ പി.സി. മത്തായിയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് 1915 ല്‍ സ്ഥാപിച്ചതാണ് കരിപ്പൂത്തട്ട് സ്കൂള്‍. 1980-ന്‍ യു.പി സ്കുൂള്‍ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയില്‍ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളില്‍ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറര്‍ഡുകളും ലഭിച്ചവര്‍ നിരവധിയാണ്. രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്ക്കൊണ്ട് കരിപ്പൂത്തട്ട്സ്കൂള്‍ ഇന്നും വിജ്ഞാനത്തിന്‍റെ പ്രകാശം പരത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഇന്റ്ര്നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി എന്നിവ സ്കൂളില്‍ പ്രവറ്‍ത്തിക്കുന്നു


പ്രവേശനോല്‍സവം

2017-18 വര്‍‍‌ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങള്‍ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തില്‍ പി.ടി.എ. പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുന്‍ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പര്‍ ഷാജി മോന്‍ എന്നിവര്‍ സംസാരിച്ചു

പരിസ്ഥിതിദിനം

ജൂണ്‍ 5-ന് പരിസ്ഥിതിദിനം നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ.പി.യു.തോമസ് ഫലവൃക്ഷത്തെകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുതയോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് പരിസ്ഥിതി ദിനാചരണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂള്‍ പ്രധാനാധ്യപിക ഗീത ടീച്ചര്‍ കുട്ടികള്‍ക്ക് ഒട്ടേറെ ഔഷധച്ചെടികള്‍ പരിചയപ്പെടുത്തി.കുട്ടികള്‍ ഔഷധസസ്യങ്ങളെക്കുറിച്ച് ലഘു ലേഖനങ്ങള്‍ തയ്യാറാക്കി.അവതരിപ്പിച്ചു

വായനാദിനം

ജൂണ്‍-19 ന് പി.എന്‍.പണിക്കര്‍ അനുസ്മരണം സ്കൂളില്‍ സംഘടിപ്പിച്ചു.വിവിധ സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.സുഗതകുമാരി, കുമാരനാശാന്‍,തുടങ്ങിയവര്‍ ചര്‍ച്ചാവിധേയമായി.വായനാക്വസ്,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ജൂണ്‍-6-ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 8,9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി.ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം കുുട്ടികളില്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഒാടിച്ചാല്‍ ഉളള ഭവിഷത്തുകളെക്കുറിച്ചും, കുട്ടികളെ വാണിഭചരക്കാക്കി നടക്കുന്ന മനുഷ്യ കടത്തിനെക്കുറിച്ചുമായിതുന്നു ക്ലാസ്സ്.ക്ലാസ്സ് എടുക്കാനായി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് പോലീസ് ഒാഫീസര്‍മാരായ എം.ജി.ഗോപകുമാറും, സുമേഷ്.കെ.കെ.യുമാണ് എത്തിയത്. പ്രസ്തുത വിഷയങ്ങളില്‍ അവര്‍ നല്ല രീതിയില്‍ കുട്ടികളുമായി ഇടപഴകിയാണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സിനിടയിലെ ചോദ്യോത്തരവേളകള്‍ ഏറെ ആകര്‍ഷകമായിരുന്നു.

ഒാണാഘോ‍‍ഷം


മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1984-87-ഡി.എം ഭാസ്കരന്‍ നായര്‍
  • 87-88-ചിന്നമ്മ ജോസഫ്
  • 88-91-എ.തെരേസ
  • 91-92-കെ.പി സുഭദ്രാദേവി
  • 92-93 -ശോശാമ്മ ചാക്കൊ
  • 93-94 -വി.കനകലത
  • 94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
  • 95-97-എസ്.രമണീഭായി
  • 97-2000എന്‍.പി അമ്മിണി
  • 2000-2003-ജെ.പൊന്നമ്മ
  • 2003-2004-പി.അബ്ദുള്‍ റഹ്മാന്‍
  • 2004-2006സാറാമ്മ തോമസ്
  • 2006-2007-കെ.എല്‍ ആനി
  • 2007-2008-..പി.ഇന്ദിര
  • 2008-2010-എല്‍സമ്മ സെബാസ്റ്റ്യന്‍
  • 2010- 2011-ജോര്‍ജ് ലൂക്കോസ്
  • 2011-2012-എം. എം. അമ്മിണി
  • 2012-2013- ഇ. പുഷ്പലത
  • 2013-2016-മേരി മാത്യു
  • 2016-എസ്. ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അ.ര്‍ജുനഅവാര്‍ഡ് ജേതാവ് പത്മിനി തോമസ്
  • റെയില്‍വേ താരം റ്റി.കെ പൊന്നപ്പന്‍
  • ഡോ.ചെമ്മനം വര്‍ഗീസ്
  • കെ.ജി.രാമചന്ദ്രന്‍ നായര്‍[സി.ഐ.എഫ്.റ്റി]

വഴികാട്ടി

{{#multimaps:9.633088	,76.495739| width=500px | zoom=16 }}